പ്രളയക്കെടുതി: വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് 10 ലക്ഷം രൂപ നല്‍കും

Posted on: August 11, 2018 1:15 pm | Last updated: August 11, 2018 at 6:49 pm
SHARE

കല്‍പ്പറ്റ: പ്രളയദുരന്തത്തില്‍ വീടും ഭൂമിയും നഷ്ടമായവര്‍ക്ക് 10 ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വീട് നഷ്ടപ്പെട്ടവര്‍ക്ക് നാല് ലക്ഷവുംവീതവും മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം വീതവും നല്‍കും.

മുണ്ടേരിയിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ച ശേഷം വയനാട് ജില്ലാ കടക്ട്രേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് തിരികെ ലഭിക്കാന്‍ അദാലത്തുകള്‍ സംഘടിപ്പിക്കും. ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് 3800 രൂപ വീതം നല്‍കും. പുസ്തകങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് സൗജന്യമായി പുസ്തകങ്ങള്‍ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here