ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് 2400.80 ആയി കുറഞ്ഞു

Posted on: August 11, 2018 12:28 pm | Last updated: August 11, 2018 at 4:48 pm
SHARE

തൊടുപുഴ: നീരൊഴുക്ക് കുറഞ്ഞതോടെ ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് 2400.80 അടിയായി താഴ്ന്നു. ഇന്ന് ഉച്ചക്ക് 12 മണിവരെയുള്ള കണക്ക് പ്രകാരമാണിത്. ജലനിരപ്പ് കുറഞ്ഞെങ്കിലും അഞ്ച് ഷട്ടറുകളിലൂടെ പുറത്തേക്ക് വിടുന്ന ജലത്തിന്റെ അളവ് കുറഞ്ഞിട്ടില്ല. 750 ഘനഅടി ജലംതന്നെയാണ് സെക്കന്‍ഡില്‍ ഇവിടെനിന്നും പുറത്തേക്കൊഴുകുന്നത്.

ശനിയാഴ്ച രാവിലെ ജലനിരപ്പ് 2401 അടിയാണ് രേഖപ്പെടുത്തിയിരുന്നത്. കൂടുതല്‍ വെള്ളം പുറത്തേക്കൊഴുക്കിയിട്ടും കാലടി, ആലുവ എന്നീ പ്രദേശങ്ങളിലുള്‍പ്പെടെ കാര്യമായ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല

LEAVE A REPLY

Please enter your comment!
Please enter your name here