Connect with us

National

വന്‍ തുക വായ്പക്കായി അമിത് ഷായുടെ മകന്റെ കമ്പനി ലാഭത്തില്‍ കൃത്രിമം കാണിച്ചെന്ന് റിപ്പോര്‍ട്ട്

Published

|

Last Updated

ന്യൂഡല്‍ഹി: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാക്കും ജയ്ഷാക്കുമെതിരെ പുതിയ ആരോപണവുമായി കാരവന്‍ മാസിക. വന്‍തുക വായ്പ നേടാനായി ജയ്ഷായുടെ കമ്പനി ലാഭം കൂട്ടി കാണിച്ചതായാണ് മാസിക റിപ്പോര്‍ട്ട് ചെയ്യുന്നത്. വായ്പ തിരിച്ചടവ് ശേഷി കൂട്ടിക്കാണിക്കാനായി ജയാഷായുടെ കുസും ഫിന്‍സെര്‍വ് എല്‍എല്‍പി എന്ന കമ്പനിയും മറ്റൊരു കമ്പനിയായ ടെമ്പിള്‍ എന്റര്‍പ്രൈസസും ലാഭം കൂട്ടിക്കാണിച്ചുവെന്നാണ് ആരോപണം. കൃത്രിമം കാണിച്ചതില്‍ അമിത് ഷാക്കും പങ്കുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

2016മുതല്‍ അഞ്ച് തവണയായി 97.35 കോടി രൂപയാണ് രണ്ട് ബേങ്കുകളില്‍നിന്നും പൊതുമേഖല സ്ഥാപനത്തില്‍നിന്നുമായി ജയ്ഷായുടെ കമ്പനി വായ്പയെടുത്തത്. കമ്പനിയുടെ ക്രഡിറ്റ് 2017ല്‍ 300 ശതമാനമായി ഉയര്‍ന്നു. ഏറ്റവും പുതിയ ബാലന്‍സ് ഷീറ്റ് പ്രകാരം കമ്പനിയുടെ മൊത്തം ആസ്തി 5.83 കോടിയാണ്. ഇത്ര ചെറിയ ആസ്ഥിയുള്ള കമ്പനിക്ക് ഇത്ര വലിയ വായ്പ അനുവദിച്ചെങ്ങിനെയാണെന്നും റിപ്പോര്‍ട്ടില്‍ ചോദിക്കുന്നു. ജാമ്യം നിന്ന ആളെന്ന നിലയില്‍ അമിത് ഷാക്ക് ബിസിനസില്‍ ഓഹരിയുണ്ടാകുമെന്നും ഇക്കാര്യം മറച്ച് വെച്ച് സത്യവാങ്ങ്മൂലം നല്‍കിയതിനാല്‍ രാജ്യസഭാംഗത്വം തന്നെ റദ്ദ് ചെയ്യപ്പെട്ടേക്കാമെന്നും കാരവാന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു .

Latest