Connect with us

Kerala

വിഷ്ണുവിന്റെ കമ്പിളിക്ക് മാനവ സ്‌നേഹത്തിന്റെ ചെറുചൂട്

Published

|

Last Updated

കണ്ണൂര്‍: അതിരുകളില്ലാത്ത മാനവ സ്‌നേഹത്തിന്റെ പ്രതിരൂപമാവുകയാണ് മധ്യപ്രദേശുകാരനായ വിഷ്ണു എന്ന യുവാവ്. കമ്പിളിപ്പുതപ്പ് വില്‍ക്കാനായി കേരളത്തിലെത്തിയ യുവാവ് മഴദുരിതം നേരിട്ട് കണ്ടപ്പോള്‍ തന്റെ കൈയിലുള്ള പുതപ്പുകളെല്ലാം സൗജന്യമായി നല്‍കിയാണ് തന്റെ ഹ്യദയത്തിലെ നന്‍മയുടെ വെളിച്ചം മലയാളിക്കായി പകര്‍ന്നത്.

കണ്ണൂര്‍ ഇരിട്ടി താലൂക്ക് ഓഫീസില്‍ കമ്പിളി പുതപ്പ് വില്‍ക്കാന്‍ എത്തിയതായിരുന്നു വിഷ്ണു. അവിടെനിന്നും മഴ തീര്‍ത്ത പ്രളയം കേട്ടറിഞ്ഞ യുവാവ് തന്റെ കൈയിലുള്ള കമ്പിളി ദുരിതാശ്വാസ ക്യാമ്പില്‍ നല്‍കാന്‍ സന്നദ്ധതയറിയിക്കുകയായിരുന്നു. തുടര്‍ന്ന് ജില്ല കലക്ടര്‍ മിര്‍ മുഹമ്മദലി വിഷ്ണുവില്‍നിന്നും കമ്പിളി പുതപ്പുകള്‍ ഏറ്റ് വാങ്ങി് . വിഷ്ണുവിന്റെ നന്‍മ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണിപ്പോള്‍.

Latest