Connect with us

Kerala

മോശം കാലാവസ്ഥ: മുഖ്യമന്ത്രിക്കും സംഘത്തിനും ഇടുക്കിയിലിറങ്ങാനായില്ല

Published

|

Last Updated

തിരുവനന്തപുരം: പ്രളയക്കെടുതി പ്രദേശങ്ങളില്‍ നേരിട്ട് സന്ദര്‍ശിക്കാനായി പുറപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനും സംഘത്തിനും ഇടുക്കിയില്‍ സന്ദര്‍ശനം നടത്താനായില്ല. മോശം കാലാവസ്ഥയെത്തുടര്‍ന്ന് ഇവര്‍ എത്തിയ ഹെലികോപ്റ്ററിന് ഇവിടെ ഇറങ്ങാന്‍ കഴിയാത്തതിനെത്തുടര്‍ന്നാണിത്. ഇതേത്തുടര്‍ന്ന് സംഘം വയനാട്ടിലെ മഴദുരിത പ്രദേശങ്ങള്‍ കാണാനായി തിരിച്ചു.

അതേ സമയം മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തില്‍ കട്ടപ്പനയില്‍ അവലോകന യോഗം നടക്കും. വയനാട്ടിലെത്തുന്ന സംഘം സുല്‍ത്താന്‍ ബത്തേരിയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്ശിക്കുകയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്യും. തുടര്‍ന്ന് സംഘം കോഴിക്കോട് സന്ദര്‍ശനം നടത്തിയ ശേഷം കൊച്ചിയിലേക്ക് തിരിക്കും.

---- facebook comment plugin here -----

Latest