Connect with us

Gulf

തീര്‍ഥാടകര്‍ക്ക് ആശ്വാസമായി മക്ക ആര്‍ എസ് സി വളണ്ടിയര്‍മാര്‍

Published

|

Last Updated

മക്ക : വിശുദ്ധ ഭൂമിയിലെത്തിയ തീര്‍ഥാടകര്‍ക്ക് സേവനങ്ങളുമായി ആര്‍ എസ് സി വളണ്ടിയര്‍മാര്‍ സജീവമായി. ഏറ്റവും തിരക്ക് അനുഭവപ്പെടുന്ന വെള്ളിയാഴ്ച രാവിലെ മുതല്‍ ബസ് സ്‌റ്റേഷനലുകളിലും ഹറം പരിസരത്ത് അജ്‌യാദ്, ജര്‍വാല്‍, മര്‍വ, മഹബാസ് ജിന്ന്, അസീസിയ്യ എന്നീ ഭാഗങ്ങളിലും ക്യാപ്റ്റന്മാരുടെ നേത്രത്വത്തിലാണ് സേവനം ചെയ്യുന്നത്.

തീര്‍ഥാടകര്‍ക്ക് ദാഹജലം, പാദരക്ഷ എന്നിവ നല്‍കിയും വഴി തെറ്റിയ ഹാജിമാര്‍ക്ക് വഴി കാട്ടിയായും വളണ്ടിയര്‍മാര്‍ കര്‍മ്മരംഗത്തുണ്ട് .വെള്ളി ഒഴികെയുള്ള ദിവസങ്ങളില്‍ പ്രത്യേക ഷിഫ്റ്റുകളിലായിട്ടാണ് സേവനം ക്രമീകരിക്കുന്നത് .ബഷീര്‍ മുസ്‌ലിയാര്‍, ഉസ്മാന്‍ കുറുകത്താണി തുടങ്ങിയവരുടെ മേല്‍നോട്ടത്തില്‍ ഇസ്ഹാഖ് ഫറോക്, നാസര്‍ തച്ചംപൊയില്‍, കബീര്‍ പറമ്പില്‍പീടിക, അബ്ദുല്‍ ഗഫൂര്‍, റഹീം പാലക്കാട്, ഫിറോസ് സഅദി, സഈദ് അവേലം, അഷ്‌റഫ് ജമൂം, ഷബീര്‍, ഖയ്യൂം, സിറാജ് വില്യാപ്പള്ളി, നബീല്‍, മുഹമ്മദ് ഓമാനൂര്‍എന്നിവര്‍ സേവനപ്രവര്‍ത്തങ്ങള്‍ക്ക് നേത്യത്വം നല്‍കി

Latest