പ്രളയദുരന്ത മേഖലകളിലേക്കുള്ള മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ സന്ദര്‍ശനം തുടങ്ങി

Posted on: August 11, 2018 9:17 am | Last updated: August 11, 2018 at 11:32 am
SHARE

തിരുവനന്തപുരം: പ്രളയദുരന്ത പ്രദേശങ്ങള്‍ നേരിട്ട് സന്ദര്‍ശിക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്തുനിന്നും ഹെലികോപ്റ്ററില്‍ യാത്ര തിരിച്ചു. മൂന്നിടങ്ങളിലാണ് മുഖ്യമന്ത്രിയുടെ നേത്യത്വത്തിലുള്ള സംഘം സന്ദര്‍ശനം നടത്തുക. നേരത്തെ ആറിടങ്ങളില്‍ സന്ദര്‍ശനത്തിന് തീരുമാനിച്ചിരുന്നുവെങ്കിലും പ്രതികൂല കാലാവസ്ഥയെ തുടര്‍ന്നാണ് സന്ദര്‍ശനം വെട്ടിക്കുറച്ചത്.

മലപ്പുറം, വയനാട് , ഇടുക്കി, ആലപ്പുഴ, എറണാകുളം, കോഴിക്കോട് ജില്ലകളാണ് സന്ദര്‍ശിക്കുന്നത്. ആദ്യം ഇടുക്കിയിലെത്തുന്ന മുഖ്യമന്ത്രി കട്ടപ്പനയില്‍ അവലോകന യോഗത്തില്‍ പങ്കെടുക്കും. മുഖ്യമന്ത്രിക്കൊപ്പം റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ചീഫ് സെക്രട്ടറി ടോം ജോസ്, ഡിജിപി ലോക്‌നാഥ് ബെഹ്‌റ തുടങ്ങിയവരുമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here