Connect with us

Kerala

പാര്‍ട്ടി എന്ത് ഉത്തരവാദിത്വം ഏല്‍പ്പിച്ചാലും സന്തോഷം: കെ ടി ജലീല്‍

Published

|

Last Updated

തിരുവനന്തപുരം: പാര്‍ട്ടി എന്ത് ഉത്തരവാദിത്വം ഏല്‍പ്പിച്ചാലും പൂര്‍ണ സന്തോഷത്തോടെ ഏറ്റെടുക്കുമെന്ന് മന്ത്രി കെ ടി ജലീല്‍. തദ്ദേശ വകുപ്പ് മന്ത്രി എന്ന നിലയില്‍ ആത്മാര്‍ഥമായി പ്രവര്‍ത്തിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. തദ്ദേശവകുപ്പ് ഏകീകരണം അവസാനഘട്ടത്തിലെത്തി.
250 സെക്രട്ടറിമാരും എണ്ണൂറോളം എന്‍ജിനീയര്‍മാരും ഉള്‍പ്പെടെ 2000 പേരെ നിയമിക്കാനായി. ചരിത്രത്തില്‍ ആദ്യമായി തദ്ദേശവകുപ്പിന്റെ പദ്ധതിച്ചെലവ് 90 ശതമാനത്തിന് മുകളിലും നികുതി പിരിവ് 70 ശതമാനത്തിനും മുകളിലെത്തിക്കാന്‍ കഴിഞ്ഞു. ഇപ്പോള്‍ ഉന്നത വിദ്യാഭ്യാസവകുപ്പിന്റെ ചുമതലയാണ് ലഭിച്ചിരിക്കുന്നത്. അവിടെയും നല്ല നിലയില്‍ പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുമെന്നും ജലീല്‍ പറഞ്ഞു.