Connect with us

Ongoing News

മുല്ലപ്പെരിയാറില്‍ ആശ്വാസം; ജലനിരപ്പ് 134.50 അടി

Published

|

Last Updated

തിരുവനന്തപുരം: ഇടുക്കി ഡാം സമുച്ചയമുള്‍പ്പെടെ സംസ്ഥാനത്തെ മുഴുവന്‍ അണക്കെട്ടുകളും സംഭരണ ശേഷിയുടെ അടുത്തുവരെ ജലനിരപ്പ് ഉയര്‍ന്നെങ്കിലും ഒരുകാലത്ത് ഏറെ ഭീതി വിതച്ചിരുന്ന മുല്ലപ്പെരിയാര്‍ അണക്കെട്ട് ആശ്വാസത്തിന്റെ ജലവിതാനം. അണക്കെട്ടിന്റെ സംഭരണ ശേഷി 142 അടിയാണെങ്കിലും ഇന്നലെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 134.56 അടിയാണ്.

ഇടുക്കി അണക്കെട്ടിനെ അപേക്ഷിച്ച് ഉയര്‍ന്ന നിലയില്‍ സ്ഥിതിചെയ്യുന്ന മുല്ലപ്പെരിയാറില്‍ നിന്ന് തമിഴ്‌നാട് ആവശ്യത്തിന് വെള്ളം കൊണ്ടുപോകുന്നതിനാല്‍ ഇവിടെ ജലനിരപ്പ് ഉയരാതെ നില്‍ക്കുകയാണ്. മൂന്നരപ്പതിറ്റാണ്ടിന് ശേഷം ഇടുക്കി ഡാം നിറഞ്ഞു കവിഞ്ഞൊഴുകുമ്പോഴാണ് വലിയ ആശങ്കകളില്ലാതെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ആശ്വാസത്തോടെ തുടരുന്നത്.
കേരളത്തില്‍ കനത്ത മഴ തുടരുകയും തമിഴ്‌നാട്ടില്‍ മഴ കുറവായിരിക്കുകയും ചെയ്യുന്ന സാഹചരത്തില്‍ തമിഴ്‌നാട് വന്‍തോതില്‍ അവിടേക്ക് വെള്ളം കൊണ്ടു പോകുന്നുണ്ട്.

നാല് പെന്‍സ്റ്റോക്ക് പൈപ്പ് വഴി 1600 ഘനയടിയും ഇറച്ചല്‍പ്പാലം കാനലിലൂടെ സെക്കന്‍ഡില്‍ 800 ഘനയടിയുമാണ് നിലവില്‍ തമിഴ്‌നാട് കൊണ്ടു പോകുന്നത്. നിലവില്‍ അണക്കെട്ടിലേക്ക് 4167.87 ഘനയടി ഒഴുകിയെത്തുമ്പള്‍ തമിഴ്‌നാട് സെക്കന്‍ഡില്‍ 2000 ഘന അടി വെള്‌ലമാണ് തമിഴ്‌നാട് കൊണ്ടുപോകുന്നത്. ഇതാണ് ജലനിരപ്പ് കൂടാതെ നില്‍ക്കാന്‍ കാരണം.

രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷം മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ കനത്ത മഴയാണ് പെയ്യുന്നത്.അണക്കെട്ടിലേക്കുള്ള നീരൊഴുക്കും വര്‍ധിച്ചു. ഏതാനും ദിവസം മുമ്പ് ജലനിരപ്പ് 136 അടിക്ക് അടുത്തെത്തിയിരുന്നു. തമിഴ്‌നാട് കൂടുതല്‍ വെള്ളം കൊണ്ടുപോയതോടെ ജലനിരപ്പ് പടിപടിയായി കുറഞ്ഞ് കഴിഞ്ഞ ബുധനാഴ്ച 132.80 അടിയെത്തിയിരുന്നു.

Latest