Connect with us

National

12കാരിയുടെ മരണം; അയേണ്‍ ഗുളികയില്‍ വിഷാംശമെന്ന് സംശയം; 160 കുട്ടികള്‍ ആശുപത്രിയില്‍

Published

|

Last Updated

മുംബൈ: അയേണ്‍- ഫോളിക് ആസിഡ് ഗുളിക കഴിച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട 160 വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു പെണ്‍കുട്ടി മരിച്ചു. മുംബൈയിലെ സര്‍ക്കാര്‍ സ്‌കൂളികളിലെ വിദ്യാര്‍ഥികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗോവാണ്ടിയിലെ മുന്‍സിപ്പല്‍ ഉര്‍ദു സ്‌കൂള്‍ വിദ്യാര്‍ഥിയായ 12കാരിക്ക് തിങ്കളാഴ്ചയാണ് ഗുളിക നല്‍കിയത്.

ദേഹാസ്വാസ്ഥ്യം തോന്നിയ വിദ്യാര്‍ഥിനി ചൊവ്വാഴ്ചയും ബുധനാഴ്ചയും സ്‌കൂളില്‍ വന്നില്ല. പിറ്റേന്ന് മരിച്ചു. ശക്തമായ ഛര്‍ദിയും ചുമയുമാണ് കുട്ടിക്ക് അനുഭവപ്പെട്ടത്. തുടര്‍ന്ന് സംശയം തോന്നിയ 160 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

എന്നാല്‍ പെണ്‍കുട്ടി മരിച്ചത് ഗുളിക കഴിച്ചതിനാലാണെന്ന് പറയാനാകില്ലെന്നും കുട്ടിക്ക് ടി ബിയുണ്ടായിരുന്നുവെന്നും സ്‌കൂള്‍ അധികൃതര്‍ പറയുന്നു. വിശദമായ അന്വേഷണത്തിന് ശേഷം മാത്രമേ കാര്യങ്ങള്‍ സ്ഥിരീകരിക്കാനാകൂവെന്നും അവര്‍ വ്യക്തമാക്കുന്നു. ദേശീയ പദ്ധതിയുടെ ഭാഗമായാണ് ഗുളിക നല്‍കിയത്. ഈ പദ്ധതിയില്‍ ഒരിടത്തും ഒരു പരാതിയും ഉയര്‍ന്നിട്ടില്ലെന്നും അധികൃതര്‍ പറയുന്നു.