രാജ്ഭവനിലെ സ്വാതന്ത്ര്യദിന വിരുന്ന് റദ്ദാക്കി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്വന്തം ശമ്പളത്തില്‍ നിന്ന് ഒരു ലക്ഷം രൂപ സംഭാവന ചെയ്യാനും ഗവര്‍ണര്‍ ജസ്റ്റിസ് സദാശിവം തീരുമാനിച്ചു
Posted on: August 10, 2018 11:45 pm | Last updated: August 10, 2018 at 11:45 pm
SHARE

തിരുവനന്തപുരം: സ്വാതന്ത്ര്യദിനം പ്രമാണിച്ച് നടത്താനിരുന്ന സത്കാര പരിപാടി ഗവര്‍ണറുടെ തീരുമാനപ്രകാരം റദ്ദാക്കി. സ്വാതന്ത്ര്യദിനത്തില്‍ വൈകിട്ട് 6.30ന് രാജ്ഭവനില്‍ നടത്താനിരുന്ന പരിപാടിയാണ് മഴക്കെടുതി മൂലം റദ്ദാക്കിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്വന്തം ശമ്പളത്തില്‍ നിന്ന് ഒരു ലക്ഷം രൂപ സംഭാവന ചെയ്യാനും ഗവര്‍ണര്‍ ജസ്റ്റിസ് സദാശിവം തീരുമാനിച്ചു.

മഴക്കെടുതിയില്‍ ആശങ്കയറിയിച്ച ഗവര്‍ണര്‍, രാജ്ഭവന്റെയും സര്‍ക്കാറിന്റെയും ജീവനക്കാരോടും പൊതുജനങ്ങളോടും ദുരിതാശ്വാസ നിധിയിലേക്ക് ഉദാരമായി സംഭാവന ചെയ്യാന്‍ അഭ്യര്‍ഥിച്ചു. സര്‍ക്കാര്‍ വകുപ്പുകളും ദുരന്തനിവാരണ ഏജന്‍സികളും നല്‍കുന്ന നിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ച് രക്ഷാപ്രവര്‍ത്തനങ്ങളുമായി സഹകരിക്കണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യര്‍ഥിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here