Connect with us

National

കേന്ദ്ര മന്ത്രി ഗൊഹൈനെതിരെ മാനഭംഗത്തിന് കേസ്

Published

|

Last Updated

ഗുവാഹത്തി:കേന്ദ്ര റെയില്‍വെ സഹമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ രാജന്‍ ഗൊഹൈനെതിരെ മാനഭംഗത്തിന് പോലീസ് കേസെടുത്തു. ഭീഷണിപ്പെടുത്തി മാനഭംഗപ്പെടുത്തിയെന്ന വിവാഹിതയായ യുവതിയുടെ പരാതിയിലാണ് കേസ്. ഇതിന് പിന്നാലെ യുവതി തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്യുകയാണെന്ന് ആരോപിച്ച് മന്ത്രിയും കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.

യുവതിക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെ മന്ത്രി പരാതി നല്‍കിയതോടെ മന്ത്രിക്കെതിരായ പരാതി യുവതിയും കുടുംബവും പിന്‍വലിച്ചതായി മന്ത്രിയുമായി അടുത്ത വ്യത്തങ്ങള്‍ അവകാശപ്പെട്ടു. കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് യുവതി സമീപിച്ചതായി ് മന്ത്രിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത നാഗാവ് പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചിട്ടുണ്ട്. ഒരാഴ്ച മുമ്പാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Latest