Connect with us

National

നെഹ്‌റു വിരുദ്ധ പരാമര്‍ശത്തില്‍ ക്ഷമചോദിച്ച് ദലൈലാമ

Published

|

Last Updated

ബെംഗളുരു: ജവഹര്‍ലാല്‍ നെഹ്‌റുവിനെതിരായ പരാമര്‍ശത്തില്‍ ക്ഷമാപണവുമായി ടിബറ്റന്‍ ആത്മീയ നേതാവ് ദലൈ ലാമ. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ സ്വാര്‍ഥതയാണ് ഇന്ത്യ-പാക് വിഭജനത്തിന് കാരണമെന്നായിരുന്ന തന്റെ വിവാദ പരാമര്‍ശത്തിലാണ് ദലൈലാമ മാപ്പ് പറഞ്ഞിരിക്കുന്നത്.

മഹാത്മാഗാന്ധി ആഗ്രഹിച്ച പ്രകാരം മുഹമ്മദലി ജിന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്നുവെങ്കില്‍ ഇന്ത്യ-പാക് വിഭജനം നടക്കില്ലെന്നായിരുന്നു ഗോവ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് സംഘടിപ്പിച്ച ഒരു ചടങ്ങില്‍ ദലൈലാമ അഭിപ്രായപ്പെട്ടത്. എന്റെ പ്രസ്താവന വന്‍വിവാദമായതായി മനസിലാക്കുന്നു. തെറ്റായി എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു. ഇന്ത്യാ വിഭജനം ഗാന്ധിജി പോലും എതിര്‍ത്തിരുന്നതായി കേട്ടപ്പോള്‍ വേദന തോന്നി. പാക്കിസ്ഥാനിലുള്ളതിനേക്കാള്‍ മുസ്്‌ലിങ്ങള്‍ ഇന്ത്യയിലുണ്ട്. എന്തായാലും സംഭവിച്ചത് സംഭവിച്ചുവെന്നും ഇത് സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി ദലൈലാമ പറഞ്ഞു.