പ്രളയ ദുരന്തം : സംസ്ഥാനത്ത് ഇതുവരെ 29 മരണം

Posted on: August 10, 2018 8:50 pm | Last updated: August 11, 2018 at 11:00 am
SHARE

തിരുവനന്തപുരം: കനത്ത മഴയെത്തുടര്‍ന്നുള്ള പ്രളയത്തില്‍ ഇതുവരെ സംസ്ഥാനത്ത് ഇതിനോടകം മരിച്ചത് 29 പേര്‍ . നാല് പേരെ കാണാതായിട്ടുമുണ്ട്. മണ്ണിടിഞ്ഞു വീണാണ് 25 പേര്‍ മരിച്ചത്. നാല് പേര്‍ മുങ്ങിമരിക്കുകയായിരുന്നു.

ഇടുക്കിയില്‍ മണ്ണിടിഞ്ഞ് വീണ് 12 പേരാണ് മരിച്ചത്. മലപ്പുറത്ത് ആറ് പേരും കോഴിക്കോട് ഒരാളും കണ്ണൂരില്‍ രണ്ട് പേരും വയനാട്ടില്‍ നാല് പേരും മരിച്ചു. പാലക്കാടും എറണാകുളത്തുമായി രണ്ട് പേര്‍ വീതം മുങ്ങി മരിച്ചിട്ടുണ്ട്. അതേ സമയം സംസ്ഥാനത്തൊട്ടാകെ സജ്ജമാക്കിയ 439 ദുരിതാശ്വാസ ക്യാമ്പുകളിലായി 12240 കുടുംബങ്ങളാണ് കഴിയുന്നത്. പ്രളയബാധിത പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിനായി വ്യോമസേനയും കരസേനയും രംഗത്തിറങ്ങിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here