Connect with us

Health

മഴക്കാലത്തെ ഭക്ഷണം... ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം !

Published

|

Last Updated

മഴ തിമിര്‍ത്ത് പെയ്യുന്നതോടെ മഴക്കാല രോഗങ്ങളും ഏറെ വരികയാണ്. സാംക്രമിക രോഗങ്ങള്‍ വ്യാപകമാകുന്നത് മഴക്കാലത്താണ്. രോഗപ്പകര്‍ച്ചക്ക് അനുകൂലമായ സാഹചര്യങ്ങളാണ് മഴക്കാല രോഗങ്ങള്‍ വ്യാപിക്കാന്‍ കാരണം. നിസാരമെന്ന് പറഞ്ഞു തള്ളാന്‍ പറ്റാത്ത വിധം പിന്നീട് ഗുരുതരമാകുന്ന രോഗങ്ങളും പലതാണ്.

കൃത്യമായ പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെയും അവയെ പൂര്‍ണമായി തടയാന്‍ കഴിയും. പരിസര ശുചിത്വം, വ്യക്തി ശുചിത്വം, ഭക്ഷണശുചിത്വം എന്നിവ ഏറെ പ്രധാനപ്പെട്ടതാണെന്ന് സാരം. അതിനാല്‍ മഴക്കാലത്ത് ഭക്ഷണ കാര്യത്തില്‍ ചിലത് ശ്രദ്ധിക്കാം…

1. ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ച ഭക്ഷണങ്ങള്‍ ഉപയോഗിക്കാതിരിക്കുക.
2 എളുപ്പം ദഹിക്കുന്ന ലഘുവായ ഭക്ഷണം കഴിക്കുക.
3 തിളപ്പിച്ച വെള്ളം മാത്രം കുടിക്കുക.
4 പച്ചക്കറികളും തുമരയും ചേര്‍ത്ത സൂപ്പുകള്‍, മാംസസൂപ്പുകള്‍ എന്നിവയും മഴക്കാലത്ത് അനുയോജ്യമാണ്.
5. ഭക്ഷണസാധനങ്ങള്‍ ഒരിക്കലും തുറന്നുവച്ച് കഴിക്കരുത്. ഈച്ചയിലൂടെയും മറ്റും രോഗങ്ങള്‍ പകരാന്‍ ഇടയാകും.
6 ഉപ്പ് കൂടുതലുള്ള വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കാം. ഇത് വയറിന് അസ്വസ്ഥതയും മറ്റും ഉണ്ടാക്കും.
7. എണ്ണ അധികമുള്ള ഭക്ഷണങ്ങള്‍ കഴിവതും ഒഴിവാക്കുക. കടുകെണ്ണ, എള്ളെണ്ണ പോലെയുള്ള കട്ടികൂടിയ എണ്ണ ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്യരുത്.
8. മഴക്കാലത്ത് വെള്ളച്ചോറിന് പകരം കുത്തരി ഉപയോഗിക്കുന്നതാണ് ഉത്തമം. തണുപ്പ് സമയമായതിനാല്‍ വെള്ളച്ചോറ് കഴിക്കുന്നത് നീര്‍ക്കെട്ടും ദഹനക്കുറവും ഉണ്ടാക്കും.
10. കോള പോലെയുള്ള പാനീയങ്ങള്‍ ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ഇത് ദഹനത്തെ പ്രതികൂലമായി ബാധിക്കും.

---- facebook comment plugin here -----

Latest