Connect with us

Gulf

ഹജ്ജ്: സുരക്ഷക്കായി ഹെലികോപ്റ്ററുകളും; പുണ്യ സ്ഥലങ്ങളിലും വാന നിരീക്ഷണം ശക്തമാക്കി

Published

|

Last Updated

മക്ക: ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങള്‍ക്കായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന ഹാജിമാരുടെ സുരക്ഷക്കായി ഹെലികോപ്റ്ററുകള്‍ പ്രവര്‍ത്തന സജ്ജമായി. മക്കയിലെയും മദീനയിലെയും ഗതാഗത സംവിധാനം, ഇരു ഹറമിലെയും തീര്‍ഥാടകരുടെ തിരക്ക് എന്നിവ നിരീക്ഷിക്കുവാനും തീര്‍ത്ഥാടകര്‍ക്ക് ആരോഗ്യ സേവനങ്ങള്‍ നല്‍കുന്നതിനുമാണ് ഹെലികോപ്റ്റര്‍ സേവനം പ്രയോജനപ്പെടുത്തുക.

പ്രത്യേക പരിശീലനം ലഭിച്ച സൈനികര്‍ക്കാണ് ഹെലികോപ്റ്ററുകളുടെ നിയന്ത്രണം. ഇരുപത്തിനാല് മണിക്കൂറും ദൃശ്യങ്ങള്‍ പകര്‍ത്താന്‍ കഴിയുന്ന കാമറ സംവിധാനങ്ങളാണ് ഹെലികോപ്റ്ററുകളിലുള്ളത്. റിപ്പോര്‍ട്ടുകളും ദൃശ്യങ്ങളും ഉടന്‍ തന്നെ കണ്‍ട്രോള്‍ റൂമിലേക്ക് നല്‍കാനും അടിയന്തര ആരോഗ്യ സേവനങ്ങള്‍ ഉറപ്പ് വരുത്താനും ഇതിലൂടെ സാധിക്കും.

മിന, അറഫ, മുസ്ദലിഫ, ഹറം എന്നിവിടങ്ങളില്‍ പ്രത്യേക ഹെലിപ്പാഡുകള്‍ ഒരുക്കിയിട്ടുണ്ട്. പ്രത്യേക പരിശീലനം ലഭിച്ച അഞ്ഞൂറ്റി ഇരുപത്തി ആറ് ഓഫീസര്‍മാരും,സുരക്ഷാ,ടെക്നിക്കല്‍ ഉദ്യോഗസ്ഥരും അടങ്ങിയ സംഘമാണ് ഇത്തവണ രംഗത്തുള്ളതെന്നു ഏവിയേഷന്‍ സെക്യൂരിറ്റി കമാന്‍ഡര്‍ ഇന്‍ ചീഫ് ജനറല്‍ എഞ്ചിനീയര്‍ സായിദ് അല്‍ ബസ്സാം പറഞ്ഞു.

Latest