റിസോര്‍ട്ടില്‍ കുടുങ്ങിയ ടൂറിസ്റ്റുകളെ പുറത്തെത്തിച്ചു

Posted on: August 10, 2018 8:15 pm | Last updated: August 10, 2018 at 10:20 pm
SHARE

മൂന്നാര്‍: ഇടുക്കിയിലെ പ്ലം ജൂഡ് റിസോര്‍ട്ടില്‍ കുടുങ്ങിയ വിദേശകളടക്കമുള്ള ടൂറിസ്റ്റുകളെ പുറത്തെത്തിച്ചു. റോഡ് തകര്‍ന്നതോടെയാണ് ഇവര്‍ റിസോര്‍ട്ടില്‍ കുടുങ്ങിപ്പോയത്. 57 പേരാണ് റിസോര്‍ട്ടിലുണ്ടായിരുന്നത്.

റഷ്യയില്‍നിന്നുള്ള നാലംഗ കുടുബത്തേയും അമേരിക്കന്‍ ദമ്പതികളേയുമാണ് ആദ്യം സമാന്തര നടപ്പാതയിലൂടെ പുറത്തുകൊണ്ടുവന്നത്. ബാക്കിയുള്ളവരെ റോഡിലെ കല്ലും മണ്ണം ഒരു വശത്തേക്ക് മാറ്റിയ ശേഷം പുറത്തെത്തിക്കുകയായിരുന്നു. ഇവരെ ഇപ്പോള്‍ കെടിഡിസിയുടെ ഹോട്ടലില്‍ താമസിപ്പിച്ചിരിക്കുകയാണ്.