Connect with us

First Gear

ടാറ്റ നെക്‌സോണില്‍ ഇനി ആപ്പിള്‍ കാര്‍ പ്ലേ സപ്പോര്‍ട്ടും

Published

|

Last Updated

ടാറ്റയുടെ ജനപ്രിയ കോംപാക്ട് എസ് യു വിയായ നെക്‌സോണില്‍ ഇനി ആപ്പിള്‍ കാര്‍ പ്ലേ സപ്പോര്‍ട്ടും. നെക്‌സോണിന്റെ എക്‌സ് ഇസഡ്, എക്‌സ് ഇസഡ് പ്ലസ്, എക്‌സ് ഇസഡ് എ പ്ലസ് മോഡലുകളിലെ ഹാര്‍മന്‍ ഇന്‍ഫൊര്‍ടൈന്‍മെന്റ് സിസ്റ്റത്തിലാണ് കാര്‍ പ്ലേ ലഭ്യമാക്കിയത്. നേരത്തെ ആൺഡ്രോയിഡ് ഒാട്ടോ മാത്രമാണ് ഇതിൽ ഉണ്ടായിരുന്നത്.

നിലവില്‍ ഇറങ്ങിയ ഇന്‍ഫൊര്‍ടൈന്‍മെന്റ് സിസ്റ്റത്തില്‍ സോഫ്റ്റ്‌വെയര്‍ അപ്‌ഡേഷനിലൂടെ കാര്‍ പ്ലേ എനേബിള്‍ ചെയ്യാം. ഇതിനായി ടാറ്റയുടെ സര്‍വീസ് സെന്ററില്‍ സമീപിച്ചാല്‍ മതി. അര മണിക്കൂറാണ് അപ്‌ഡേഷന് വേണ്ട സമയം.

അടുത്തിടെ ഇറങ്ങിയ ടാറ്റ വാഹനങ്ങളില്‍ ജനപ്രിയമാറി മാറിയ വാഹനമാണ് നെക്‌സോണ്‍. 2018 ജൂലൈയില്‍ പ്രാദേശിക വിപണിയില്‍ 14 ശതമാനത്തിന്റെ വര്‍ധനയാണ് നെക്‌സോണ്‍ ടാറ്റക്ക് നേടിക്കൊടുത്തത്. ഈ വര്‍ഷം ആദ്യം നെക്‌സോണിന്റെ എഎംടി മോഡലും വിപണിയില്‍ എത്തിയിട്ടുണ്ട്.

---- facebook comment plugin here -----

Latest