Connect with us

International

ഇമ്രാന്‍ ഖാന്‍ ഈമാസം 18ന് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

Published

|

Last Updated

ഇസ്്‌ലാമാബാദ്: ഇമ്രാന്‍ ഖാന്‍ ഈമാസം 18ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. അദ്ദേഹത്തിന്റെ പാര്‍ട്ടിയായ പിടിഐ ആണ് ഇക്കാര്യം അറിയിച്ചത്. ജുലൈ 25ന് നടന്ന പൊതുതിരഞ്ഞെടുപ്പില്‍ പിടിഐ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

എന്നാല്‍ ഇതിന് ശേഷമുണ്ടായ അനശ്ചിതത്വമാണ് സത്യപ്രതിജ്ഞ വൈകാന്‍ കാരണം. സ്വതന്ത്രരുടേയും ചെറിയ കക്ഷികളുടേയും പിന്തുണയോടെ സഖ്യകക്ഷി സര്‍ക്കാറിന് ശ്രമിച്ചുവരികയായിരുന്നു പിടിഐ. സത്യപ്രതിജ്ഞ ചടങ്ങിലെ ധൂര്‍ത്ത് ഒഴിവാക്കാന്‍ വിദേശനേതാക്കളേയും മറ്റും ക്ഷണിക്കേണ്ടതില്ലെന്ന് തീരുമാനിച്ചിട്ടുണ്ട്.

---- facebook comment plugin here -----

Latest