Connect with us

Gulf

മലിനീകരണം തടയുന്നതിന് ഡ്രോണുകളുടെ പരിശോധനകള്‍ സഹായിച്ചുവെന്ന് അധികൃതര്‍

Published

|

Last Updated

ദുബൈ: ദുബൈ നഗരസഭാ പരിശോധനകള്‍ക്ക് ഡ്രോണുകള്‍ സഹായകരമായെന്ന് അധികൃതര്‍. വായു മലിനീകരണം തടയുന്നതിന് വേണ്ടി നടത്തിയ പരിശോധനകളിലാണ് അധികൃതര്‍ ഡ്രോണുകള്‍ ഉപയോഗിച്ചത്. വ്യാവസായിക മേഖലയില്‍ വായുമലിനീകരണം ഉണ്ടാക്കുന്നത് പരിശോധിക്കാന്‍ ഡ്രോണുകളില്‍ പ്രത്യേക ഉപകരണങ്ങള്‍ ഘടിപ്പിച്ചുള്ള പരിശോധനകള്‍ എളുപ്പമാക്കിയെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി. ഇത്തരത്തിലുള്ള പരിശോധനകളിലൂടെ വായു മലിനീകരണമുണ്ടാക്കുന്ന പ്രവര്‍ത്തികള്‍ 47 ശതമാനം കുറക്കാന്‍ കഴിഞ്ഞുവെന്ന് നടപ്പ് വര്‍ഷത്തെ ആദ്യത്തെ ആറുമാസ കണക്കുകള്‍ സൂചിപ്പിച്ച് അധികൃതര്‍ പറഞ്ഞു.

വ്യാവസായിക ആവശ്യങ്ങള്‍ക്കുള്ള കമ്പനികള്‍ക്ക് പരിസ്ഥിതി സംരക്ഷണ വിഭാഗത്തിന്റെ അനുമതി വേണമെന്നുള്ള നിയമം കര്‍ശനമാക്കിയത് മൂലം 55 ശതമാനം നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാനായിട്ടുണ്ട്. നിയമം പാലിക്കുന്നതിന് കര്‍ശനമായ സംഹിതകളാണ് ഉള്‍പെടുത്തിയിട്ടുള്ളതെന്നും നഗരസഭക്ക് കീഴിലെ പരിസ്ഥിതി വിഭാഗം ഡയറക്ടര്‍ ആലിയ അല്‍ ഹര്‍മൂദി പറഞ്ഞു. വ്യാവസായിക മേഖലയില്‍ ഡ്രോണുകള്‍ ഉള്‍പെടുത്തി പരിശോധന കര്‍ശനമാക്കുന്നതിനുള്ള തയാറെടുപ്പിലാണ് അധികൃതര്‍. ചെറുതും വലുതുമായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും വ്യവസായ സംരംഭങ്ങള്‍ക്കും പരിസ്ഥിതി സംരക്ഷണ വകുപ്പിന്റെ അനുമതി നേടേണ്ടതുണ്ട്. എമിറേറ്റിലുള്ള സിമെന്റ് ഫാക്ടറി വായൂ മലിനീകരണം നിയന്ത്രിക്കുന്നതിനും പരിശോധിക്കുന്നതിനുമുള്ള ഉപകരണങ്ങള്‍ സ്ഥാപികേണ്ടതുണ്ട്. ഇവയുടെ പ്രവര്‍ത്തനങ്ങള്‍ നഗരസഭയുടെ മലിനീകരണ നിയന്ത്രണ വിഭാഗവുമായി യോജിപ്പിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Latest