ഉല്ലാസ നൗക കത്തിനശിച്ചു

Posted on: August 10, 2018 7:31 pm | Last updated: August 10, 2018 at 7:31 pm
SHARE

ദുബൈ: റാശിദ് തുറമുഖത്ത് ഉല്ലാസ നൗകയ്ക്ക് തീ പിടിച്ചു. 42 മീറ്റര്‍ വലിപ്പത്തിലുള്ള നൗക പൂര്‍ണമായും കത്തിനശിച്ചതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു. ആളപായം റിപോര്‍ട് ചെയ്തിട്ടില്ല.

ഇന്നു പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു അഗ്‌നിബാധ. സംഭവ സമയം ബോട്ടില്‍ സാധനങ്ങളോ ആളുകളോ ഇല്ലായിരുന്നു. രാവിലെ പത്തോടെ തീ പൂര്‍ണമായും നിയന്ത്രണവിധേയമാക്കി.