പൊതുമാപ്പ്: രവി പിള്ള സഹായിക്കും

Posted on: August 10, 2018 7:27 pm | Last updated: August 10, 2018 at 7:27 pm
SHARE

ദുബൈ: പൊതുമാപ്പില്‍ നാട്ടില്‍പോകാനാഗ്രഹിക്കുന്ന യു എ ഇയിലെ മലയാളികള്‍ക്ക് സഹായഹസ്തവുമായി പ്രമുഖ വ്യവസായിയും ആര്‍ പി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ചെയര്‍മാനുമായ ഡോ. രവി പിള്ള.

പൊതുമാപ്പില്‍ നാട്ടിലേക്കു മടങ്ങുന്ന മലയാളികള്‍ക്ക് കേരളത്തിലെത്താനുള്ള സൗജന്യ വണ്‍വേ ടിക്കറ്റ് നല്‍കും. ഇതു സംബന്ധിച്ചുള്ള സമ്മതപത്രം നോര്‍ക്കാ റൂട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ കെ ഹരികൃഷ്ണന്‍ നമ്പൂതിരിക്ക് കൈമാറി. ടിക്കറ്റിന് അര്‍ഹതയുള്ളവര്‍ക്ക് 055-2246100, 050-4558704 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

LEAVE A REPLY

Please enter your comment!
Please enter your name here