Connect with us

Kerala

ദുരിതാശ്വാസം: കര്‍ണാടക പത്ത് കോടിയും തമിഴ്‌നാട് അഞ്ച് കോടിയും നല്‍കി; വ്യക്തികള്‍ക്കും സംഘടനകള്‍ക്കും സംഭാവന നല്‍കാം

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനം അഭൂതപൂര്‍വമായ കാലവര്‍ഷക്കെടുതി നേരിടുന്ന സാഹചര്യത്തില്‍ ദുരിതാശ്വാസ നിധിയിലേക്ക് (സിഎംഡിആര്‍എഫ്) ഉദാരമായി സംഭാവന നല്‍കാന്‍ വ്യക്തികളോടും സംഘടനകളോടും സ്ഥാപനങ്ങളോടും മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ഥിച്ചു.

മനുഷ്യജീവനും വീടുകള്‍ക്കും മറ്റു വസ്തുവകകള്‍ക്കും റോഡുകള്‍ക്കും ഭീമമായ നഷ്ടമാണ് കുറച്ചുദിവസങ്ങള്‍ക്കകമുണ്ടായത്. ദുരന്തം നേരിടാന്‍ എല്ലാവരും കൈകോര്‍ത്തു നില്‍ക്കണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു അഭ്യര്‍ത്ഥനയുമില്ലാതെ ധാരാളം വ്യക്തികളും സ്ഥാപനങ്ങളും സംഘടനകളും സംഭാവന നല്‍കുന്നുണ്ട്. അവരോടെല്ലാം നന്ദി പ്രകടിപ്പിക്കുന്നതായി മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ അറിയിച്ചു. ദുരിതാശ്വാസത്തിന് കര്‍ണാടക സര്‍ക്കാര്‍ 10 കോടി രൂപയും തമിഴ്‌നാട് അഞ്ച് കോടി രൂപയും അനുവദിച്ചതായും ഇരു സര്‍ക്കാറുകളെയും നന്ദി അറിയിക്കുന്നതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ജൂലൈ 26 മുതല്‍ ഇന്നലെ വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 1.75 കോടി രൂപ സംഭാവനയായി ലഭിച്ചിട്ടുണ്ട്. സംഭാവനകള്‍  അക്കൗണ്ട് നം. 67319948232, എസ്.ബി.ഐ. സിറ്റി ബ്രാഞ്ച്, തിരുവനന്തപുരം,  IFSC: SBIN0070028.
എന്ന അക്കൗണ്ടിലേക്കാണ് അയക്കേണ്ടത്.
സിഎംഡിആര്‍എഫ്‌ലേക്കുളള സംഭാവന പൂര്‍ണ്ണമായും ആദായനികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Latest