ഇപി ജയരാജനെ ഉള്‍പ്പെടുത്തി മന്ത്രി സഭ വികസിപ്പിക്കുമെന്ന് കോടിയേരി

Posted on: August 10, 2018 6:17 pm | Last updated: August 10, 2018 at 9:52 pm
SHARE

തിരുവനന്തപുരം: ഇപി ജയരാജനെ വീണ്ടും മന്ത്രിയാക്കണമെന്ന് സിപിഎം സംസ്ഥാന സമതി. രണ്ട് മന്ത്രിമാരുടെ വകുപ്പുകളില്‍ മാറ്റം വരുത്തണമെന്ന നിര്‍ദേശവും സമതി മുന്നോട്ട് വെച്ചതായും ,എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്ത ശേഷം ഇക്കാര്യങ്ങളില്‍ മുഖ്യമന്ത്രി അന്തിമ തീരുമാനമെടുക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലക്യഷ്ണന്‍ പറഞ്ഞു.

മുന്‍പ് കൈകാര്യംചെയ്ത വ്യവസായം, കായികം വകുപ്പുകള്‍ വീണ്ടും ജയരാജന് നല്‍കാനാണ് സമതി നിര്‍ദേശം. നിലവിലെ വ്യവസായ വകുപ്പ് മന്ത്രി എസി മൊയ്തീന് തദ്ദേശസ്വയംഭരണ വകുപ്പും ഗ്രാമവികസന വകുപ്പും നല്‍കും. തദ്ദേശമന്ത്രി കെടി ജലീലിന് ഉന്നത വിദ്യാഭ്യാസം, വഖഫ്, ന്യൂനപക്ഷ വകുപ്പും നല്‍കും. അതേ സമയം ജയരാജന്റെ തിരിച്ചുവരവ് സംബന്ധിച്ച് സിപിഐയുമായി യാതൊരു തര്‍ക്കവുമില്ലെന്ന് വാര്‍ത്തസമ്മേളനത്തില്‍ ചോദ്യത്തിന് മറുപടിയായി കോടിയേരി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here