Connect with us

Kerala

സിഗ്നലില്‍ നിര്‍ത്തിയിട്ട ബൈക്കിന് പിന്നില്‍ ബസിടിച്ച് ഒരാള്‍ മരിച്ചു

Published

|

Last Updated

എറണാകുളം: ആലുവയില്‍ ബൈക്കിന് പിന്നില്‍ ബസിടിച്ച് ഒരാള്‍ മരിച്ചു. മറ്റൊരാള്‍ക്ക് ഗുരുതര പരുക്ക്. ദേശീയ പാതയില്‍ ആലുവ തോട്ടക്കാട്ടുകര സിഗ്നലില്‍ ഇന്ന് വൈകിട്ട് നാലിനായിരുന്നു അപകടം.

സിഗ്നലില്‍ നിര്‍ത്തിയിട്ട ബൈക്കിന് പിറക്കില്‍ അമിതവേഗത്തിലെത്തിയ ബസിടിക്കുകയായിരുന്നു. ബൈക്ക് യാത്രക്കാരുടെമേല്‍ കയറിയിറങ്ങിയാണ് ബസ് നിന്നത്. ആലുവയില്‍നിന്നും മാളയിലേക്ക് പോയ ബസാണ് അപകടം വരുത്തിയത്.

Latest