Connect with us

Kerala

പ്രളയ ദുരന്തം: കര-വ്യോമ സേനകള്‍ രംഗത്ത്

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രളയദുരന്ത പ്രദേശങ്ങളില്‍ ദുരന്തനിവാരണത്തിനും രക്ഷാപ്രവര്‍ത്തനത്തിനുമായി കരസേനയും വ്യോമസേനയും രംഗത്തിറങ്ങി. എട്ട് കോളം സൈനികരാണ് ( 31 സൈനികരും ഒരു മേധാവിയുമുള്‍പ്പെട്ടതാണ് ഒരു കോളം) വവിവിധ ജില്ലകളിലായി വിന്യസിച്ചിരിക്കുന്നത്. ഇതില്‍ ഒരു കോളം സൈനികര്‍ ഇടുക്കിയിലാണുള്ളത്. ഡിഫന്‍സ് സെക്യൂരിറ്റി കോപ്‌സ് ഒരു കോളം സൈനികരെ കണ്ണൂരില്‍നിന്നും ഇടുക്കിയേക്ക് അയച്ചിട്ടുണ്ട്.

കണ്ണൂരില്‍നിന്നുള്ള ഓരോ കോളം സൈനികരെ ഇരുട്ടി, താമരശ്ശേരി, വയനാട്, മലപ്പുറം എന്നിവിടങ്ങളിലേക്കും അയച്ചിട്ടുണ്ട്. ലഫ്റ്റനന്റ് കേണലിന്റെ നേത്യത്വത്തില്‍ വയനാട്ടില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കണ്ണൂരില്‍നിന്നു താമരശ്ശേരിയിലെത്തിയ മൂന്ന് കോളം സൈനികര്‍ ചുരത്തിലെ ഗതാഗത തടസം ഒഴിവാക്കുകയാണ്. തിരച്ചിലിനും രക്ഷാപ്രവര്‍ത്തനത്തിനുമായി വ്യോമസേനയുടെ എംഐ17,എഎല്‍എച്ച് ഹെലികോപ്റ്ററുകള്‍ സംസ്ഥാനത്തെത്തിച്ചിട്ടുണ്ട്.