കാലവര്‍ഷം: കേരളത്തിന് പത്ത് കോടി രൂപ സഹായധനം വാഗ്ദാനം ചെയ്ത് കര്‍ണാടക

Posted on: August 10, 2018 12:21 pm | Last updated: August 10, 2018 at 9:23 pm
SHARE

ബംഗളൂരു: കാവര്‍ഷക്കെടുതി നേരിടുന്ന കേരളത്തിന് കര്‍ണാടക പത്ത് കോടി രൂപയുടെ സഹായം പ്രഖ്യാപിച്ചു. മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയാണ് കേരളത്തിന് സഹയധനം നല്‍കുമെന്ന് അറിയിച്ചത്. ഇതോടൊപ്പം ദുരിതാശ്വാസ മേഖലകളില്‍ പ്രവര്‍ത്തിക്കാന്‍ ഡോക്ടര്‍മാരുടെ സംഘത്തെ അയക്കുമെന്നും കുമാരസ്വാമി വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയനെ ഫോണില്‍ വിളിച്ച് കുമാരസ്വാമി സ്ഥിതിഗതികള്‍ വിയിരുത്തിയിരുന്നു.

ബാണാസുര സാഗറില്‍ നിന്നുള്ള ജലം ഒഴുകിപ്പോകുന്നതിന് കബനി നദിയില്‍ കര്‍ണാടക ഭാഗത്തുളള്ള ഷട്ടറുകള്‍ തുറന്നതായി കുമാരസ്വാമി അറിയിച്ചു. കേരളം ആവശ്യപ്പെട്ടത് അനുസരിച്ചാണ് നടപടി.

LEAVE A REPLY

Please enter your comment!
Please enter your name here