വിനോദസഞ്ചാരികൾ മൂന്നാറിലെ റിസോർട്ടിൽ കുടുങ്ങി; രക്ഷാപ്രവർത്തനത്തിന് സെെന്യം

Posted on: August 10, 2018 12:11 pm | Last updated: August 10, 2018 at 9:24 pm
SHARE

മൂന്നാര്‍: ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് മൂന്നാര്‍ പള്ളിവാസലിലെ റിസോര്‍ട്ടില്‍ വിനോദ സഞ്ചാരികള്‍ കുടുങ്ങി. വിദേശികള്‍ ഉള്‍പ്പെടെ മുപ്പതോളം വിനോദസഞ്ചാരികളാണ് പ്ലംജൂഡി റിസോര്‍ട്ടില്‍ കുടുങ്ങിക്കിടക്കുന്നത്. ഉരുള്‍പൊട്ടി റോഡ് തകര്‍ന്നതിനാല്‍ റിസോര്‍ട്ട് നില്‍ക്കുന്ന സ്ഥലം ഒറ്റപ്പെട്ട സ്ഥിതിയിലാണ്.

സഞ്ചാരികളില്‍ ഒരാളുടെ വീഡിയോ സന്ദേശമാണ് വിഷയം പുറത്തെത്തിച്ചത്. വിനോദസഞ്ചാരികളെ അവിടെ എത്തിച്ച ഡ്രൈവര്‍മാരാണ് വീഡിയോ പുറത്തുവിട്ടത്. പള്ളിവാസലിന് നാല് കിലോമീറ്റര്‍ മുകളിലാണ് റിസോര്‍ട്ട് സ്ഥിതി ചെയ്യുന്നത്. പോലീസിന് പോലും അവിടെക്ക് എത്തിപ്പെടാന്‍ പറ്റാത്ത സ്ഥിതിയാണ്. ഇവരെ രക്ഷിക്കാന്‍ സൈനിക സഹായം തേടിയിട്ടുണ്ട്. മിലിട്ടറി സംഘം അവിടേക്ക് തിരിച്ചതായാണ് വിവരം.

അതേസമയം, സഞ്ചാരികള്‍ സുരക്ഷിതരാണെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.ടൂറിസ്റ്റുകള്‍ക്ക് ഭക്ഷണം അടക്കം സൗജന്യമായി നല്‍കാന്‍ മന്ത്രി നിര്‍ദേശം നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here