Connect with us

Kerala

മഴ: ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ശരിയായ രീതിയില്‍: റെവന്യൂ മന്ത്രി

Published

|

Last Updated

കൊച്ചി: ശക്തമായ മഴയെത്തുടര്‍ന്നു ദുരിതമനുഭവിക്കുന്ന പ്രദേശങ്ങളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനം ശരിയായ രീതിയിലാണ് നടക്കുന്നതെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍. മുന്നൊരുക്കങ്ങള്‍ നടത്തിയത് ദുരന്തത്തിന് വ്യാപ്തി കുറച്ചിട്ടുണ്ട് പുതുതായി ഉണ്ടാകുന്ന സംഭവങ്ങള്‍ കൈകാര്യം ചെയ്യാന്‍ സൈന്യത്തിന്റെ സഹായം ലഭ്യമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കാലവര്‍ഷക്കെടുതി വിലയിരുത്താനെത്തിയ കേന്ദ്രസംഘത്തെ ഇപ്പോഴത്തെ സ്ഥിതിഗതികള്‍ അറിയിക്കും സന്ദര്‍ഭോചിതമായാണ് കേന്ദ്ര സംഘം എത്തിയിരിക്കുന്നത്. ജൂണ്‍ അവസാനം ഉണ്ടായ വെള്ളപ്പൊക്കവും ദുരന്തങ്ങളും വിലയിരുത്താനാണ് സംഘം എത്തിയതെങ്കിലും ഇപ്പോള്‍ സ്ഥിതി അതിലേറെ രൂക്ഷമാണെന്നും മന്ത്രി പറഞ്ഞു.

Latest