കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്ക് അനുമതി; എല്ലാ സര്‍വീസുകളും പുനരാരംഭിക്കും

Posted on: August 9, 2018 7:19 pm | Last updated: August 10, 2018 at 12:11 pm
SHARE

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് വലിയ വിമാനങ്ങള്‍ ഉള്‍പ്പെടെ നിര്‍ത്തിവെച്ച എല്ലാ സര്‍വീസുകളും ഉടന്‍ പുനരാരംഭിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭു. എ340, ബോയിംഗ് 777 ഉള്‍പ്പെടെ വലിയ വിമാനങ്ങള്‍ ഇറക്കുന്നതിനുള്ള എല്ലാ നടപടികളും പൂര്‍ത്തിയായിട്ടുണ്ടെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

കണ്ണൂര്‍ വിമാനത്താവളം ഒക്‌ടോബര്‍ ഒന്നിന് പ്രവര്‍ത്തനസജ്ജമാകും. ഇവിടെയും വലിയ വിമാനങ്ങള്‍ക്ക് ഡിജിസിഎ അനുമതി നല്‍കിയിട്ടുണ്ട്. ഒക്ടോബര്‍ അവസാനത്തോടെയാകും കണ്ണൂരിൽ നിന്ന് വിമാന സര്‍വീസ് ആരംഭിക്കുക. ഇന്‍ഡിഗോ, ഗോ എയര്‍, എയര്‍ ഇന്ത്യ എന്നിവയ്ക്ക് അന്താരാഷ്ട്ര സര്‍വീസുകള്‍ നടത്താന്‍ അനുമതി ലഭിച്ചിട്ടുണ്ട്.

മന്ത്രിമാരായ ജയന്ത് സിൻഹ, അൽഫോൺസ് കണ്ണന്താനം തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here