Connect with us

Kerala

പെരുമ്പാവൂരില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

Published

|

Last Updated

കൊച്ചി: പെരുമ്പാവൂരിന് സമീപം മണ്ണൂര്‍ ഐരാപുരത്ത് രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. ഗോപീകൃഷ്ണന്‍ (17), അലന്‍ തോമസ് (18) എന്നിവരാണ് മരിച്ചത്. കീഴില്ലം സെന്റ് തോമസ് എച്ച്എസ്എസിലെ പ്ലസ്ടു വിദ്യാര്‍ഥികളാണിവര്‍.
മീന്‍ പിടിക്കാന്‍ ഇരുവരും തോട്ടില്‍ ഇറങ്ങിയപ്പോള്‍ ഒഴുക്കു ശക്തമാകുകയും കാണാതാകുകയുമായിരുന്നു. കരയിലുണ്ടായിരുന്ന മറ്റൊരു വിദ്യാര്‍ഥി നല്‍കിയ വിവരത്തെ തുടര്‍ന്ന് നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് നടത്തിയ തിരിച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്.

---- facebook comment plugin here -----

Latest