ഹരിവംശ് നാരായണന്‍ രാജ്യസഭാ ഉപാധ്യക്ഷന്‍

Posted on: August 9, 2018 12:08 pm | Last updated: August 9, 2018 at 3:00 pm

ന്യൂഡല്‍ഹി: രാജ്യസഭാ ഉപാധ്യക്ഷതിരഞ്ഞെടുപ്പില്‍ ഭരണപക്ഷ സ്ഥാനാര്‍ഥി ഹരിവംശ് നാരായണ്‍ സിംഗിന് ജയം. 125 വോട്ടാണ് ഐക്യജനതാദള്‍ എംപിയായ ഹരിവംശിന് ലഭിച്ചത്. പ്രതിപക്ഷ സംയുക്ത സ്ഥാനാര്‍ഥിയും കര്‍ണാടകയില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.പിയുമായ ബി.കെ.ഹരിപ്രസാദിന് 105 വോട്ടുകളാണ് ലഭിച്ചത്.

ബിജെഡിയും ടിആര്‍എസും എന്‍ഡിഎക്ക് അനുകൂലമായി വോട്ട് ചെയ്തു. ബിജെഡി നേതാവും ഒഡീഷ മുഖ്യമന്ത്രിയുമായ നവീന്‍ പട്‌നായിക്കുമായി ഉണ്ടാക്കിയ ധാരണയാണ് സര്‍ക്കാറിന് തുണയായത്.

രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ട ഹരിവംശ് നാരായണ്‍ സിംഗിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു.