ഇടുക്കി അണക്കെട്ട് തുറക്കുന്നു; 12.30ന്‌ ട്രയല്‍ റണ്‍

   
Posted on: August 9, 2018 10:42 am | Last updated: August 9, 2018 at 12:45 pm

തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് നീരൊഴുക്ക് വര്‍ധിക്കുകയും ജലനിരപ്പ് ഉയരുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇടുക്കി അണക്കെട്ട് ട്രയല്‍ റണ്ണിനായി തുറക്കാന്‍ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.

ഒരു ഷട്ടര്‍ തുറന്ന് ട്രയല്‍ റണ്‍ നടത്തുമെന്ന് മന്ത്രി എംഎം മണി പറഞ്ഞു.സ്ഥിതി നിയന്ത്രണവിധേയമാണ്. ജാഗ്രത തുടരണം. അണക്കെട്ട് തുറക്കുമ്പോള്‍ സ്വീകരിക്കേണ്ട മുഴുവന്‍ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും മന്ത്രി അറിയിച്ചു. അഞ്ച് ഷട്ടറുകളില്‍ മൂന്നാമത്തെ ഷട്ടര്‍ ആണ് തുറക്കുക.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ റവന്യൂ വകുപ്പിന് നല്‍കി. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ സഹായത്തിനായി ഹെലികോപ്റ്ററുകള്‍ നല്‍കും. റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.