അനുഷ്‌ക അടുത്ത മത്സരത്തില്‍ കളിക്കും !

Posted on: August 9, 2018 9:37 am | Last updated: August 9, 2018 at 9:37 am

അനുഷ്‌കയെ അടുത്ത മത്സരത്തിനിറക്കുമോ? ഇന്ത്യന്‍ ടീം അംഗളുടെ ടീം ഫോട്ടോയില്‍ വിരാടിന്റെ ഭാര്യയായ അനുഷ്‌കയെ ബിസിസിഐ ഉള്‍പ്പെടുത്തിയത് സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ക്കും കാരണമായി.
ബിസിസിഐ ട്വിറ്ററിലൂടെ പുറത്തുവിട്ട ഗ്രൂപ്പ് ചിത്രമാണ് വിവാദം ക്ഷണിച്ചു വരുത്തിയത്. ഇന്ത്യന്‍ ടീം അംഗങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന അനുഷ്‌കയുടെ ചിത്രം ബിസിസിഐ പുറത്തുവിട്ടിരുന്നു. ഇതോടെ സോഷ്യല്‍ മീഡിയ ചോദ്യം ചെയ്ത് രംഗത്തെത്തി.

ഇംഗ്ലണ്ടില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ടീമിന് ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ വിരൊന്നൊരുക്കിയിരുന്നു. ഇവിടെ എത്തിയവരുടെ ചിത്രമാണ് ബിസിസിഐ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ പുറത്തുവിട്ടത്. ലണ്ടനിലെ ഹൈക്കമ്മീഷനില്‍ ഇന്ത്യന്‍ ടീം അംഗങ്ങള്‍ എന്നായിരുന്നു ചിത്രത്തിന് നല്‍കിയ തലക്കെട്ട്. ചിത്രത്തില്‍ മറ്റാരുടെയും ഭാര്യമാരില്ല ഇന്ത്യന്‍ ടീം അംഗങ്ങളെല്ലാം ഒരു വസ്ത്രത്തിലെത്തിയപ്പോള്‍ ചിത്രത്തിന്റെ മധ്യത്തില്‍ നില്‍ക്കുന്ന അനുഷ്‌ക വേറിട്ട കാഴ്ചയായി. മാത്രമല്ല, മറ്റു ടീം അംഗങ്ങളുടെ ആരുടെയും ഭാര്യമാര്‍ ചിത്രത്തിലുണ്ടായിരുന്നില്ല. ചിത്രത്തില്‍ അനുഷ്‌കയെ ഉള്‍പ്പെടുത്തിയത് ശരിയായില്ലെന്ന് പലരും ചൂണ്ടിക്കാട്ടി. ടീം വൈസ് ക്യാപ്റ്റനാകട്ടെ പിറകിലും. ഇതും സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടി.

അനുഷ്‌കയെ അടുത്ത മത്സരത്തിനായി ബിസിസിഐ ടീമില്‍ ഉള്‍പ്പെടുത്തിയേക്കുമെന്നാണ് ഒരാളുടെ പ്രതികരണം. ഇതേ ചിത്രം തന്നെ ഇന്‍സ്റ്റഗ്രാമിലും ബിസിസിഐ പോസ്റ്റ് ചെയ്തു. ഇതാദ്യമായല്ല ഇന്ത്യന്‍ ക്യാപ്റ്റന്റെ ഭാര്യയായ അനുഷ്‌ക വിവാദത്തിലാകുന്നത്. വിരാട് ന്യൂസിലാന്‍ഡ് പര്യടനത്തില്‍ ഫോം ഔട്ടായപ്പോള്‍ പഴി കേട്ടത് അനുഷ്‌കയായിരുന്നു.