കനത്ത മഴ: കോഴിക്കോട് ജില്ലയില്‍ ഭാഗിക അവധി

Posted on: August 9, 2018 8:54 am | Last updated: August 9, 2018 at 9:55 am
SHARE

കനത്ത മഴ: കോഴിക്കോട് ജില്ലയില്‍ ഭാഗികമായി അവധി
കോഴിക്കോട്: കനത്ത മഴയും അപകടഭീതിയും നിലനില്‍ക്കുന്നതിനാല്‍ കോഴിക്കോട് ജില്ലയിലെ താമരശ്ശേരി താലൂക്കിലേയും നാദാപുരം, കുന്നുമ്മല്‍,പേരാമ്പ്ര, ബാലുശ്ശേരി വിദ്യാഭ്യാസ ഉപജില്ലകളിലേയും പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. അങ്കണ്‍വാടികള്‍ക്കും അവധി ബാധകമാണ്.

മറ്റു സബ്ജില്ലകളില്‍ അപകട സാധ്യതയുള്ളിടങ്ങളില്‍ ഹെഡ്മാസ്റ്റര്‍മാര്‍ക്ക് പ്രാദേശിക അവധി നല്‍കാവുന്നതാണെന്ന്് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ഇകെ സുരേഷ് കുമാര്‍ അറിയിച്ചു. കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണെന്ന് തരത്തില്‍ പ്രചരിച്ച വാര്‍ത്തകള്‍ തെറ്റാണെന്ന് ജില്ലാ കലക്ടറുടെ ഓഫീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here