Connect with us

Kasargod

എന്‍മകജെ പഞ്ചായത്തിലും ബി ജെ പി ഭരണം വീണു

Published

|

Last Updated

കാസര്‍കോട്: എന്‍മകജെ ഗ്രാമ പഞ്ചായത്തില്‍ യു ഡി എഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം എല്‍ ഡി എഫ് പിന്തുണയോടെ പാസായി. ഇതിനെ തുടര്‍ന്ന് ബി ജെ പി ഭരണം വീണു.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ബി ജെ പിയിലെ രൂപവാണി ആര്‍ ഭട്ടിനെതിരെ കോണ്‍ഗ്രസിലെ വൈ ശാരദയാണ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. ബി ജെ പി ക്കും യു ഡി എഫിനും ഏഴ് വീതം അംഗങ്ങളും എല്‍ ഡി എഫിന് മൂന്ന് അംഗങ്ങളുമാണുളളത്. ഒരു വര്‍ഷം മുമ്പ് യു ഡി എഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നിരുന്നുവെങ്കിലും സി പി എം വിട്ടു നിന്നതോടെ അവിശ്വാസപ്രമേയം പരാജയപ്പെടുകയായിരുന്നു.

നേരത്തെ കാറഡുക്ക പഞ്ചായത്തിലും എല്‍ ഡി എഫും യു ഡി എഫും ഒരുമിച്ചതിനെത്തുടര്‍ന്ന് ബി ജെ പിക്ക് ഭരണം നഷ്ടമായിരുന്നു. ഇതോടെ ജില്ലയില്‍ നാല് പഞ്ചായത്തില്‍ ഭരണം നടത്തിയിരുന്ന ബി ജെ പിക്ക് രണ്ടെണ്ണത്തില്‍ ഭരണം നഷ്ടമായി. കൂടാതെ, പൈവളിഗെയില്‍ എല്‍ ഡി എഫും യു ഡിഎഫും ധാരണയോടെയാണ് ഭരണം നടത്തുന്നത്.

Latest