‘തലൈവരേ, ഒരിക്കല്‍ കൂടി അപ്പാ എന്ന് വിളിച്ചോട്ടെ?’

Posted on: August 8, 2018 11:51 pm | Last updated: August 8, 2018 at 11:52 pm
SHARE

ചെന്നൈ: ‘എന്റെ തലൈവരേ, അവസാനമായി ഒരിക്കല്‍ കൂടി ഞാന്‍ അങ്ങയെ അപ്പാ എന്നു വിളിച്ചോട്ടെ?’- പിതാവിന്റെ വേര്‍പാടില്‍ മനം നൊന്ത് എം കെ സ്റ്റാലിന്‍ എഴുതിയ വികാര നിര്‍ഭരമായ കുറിപ്പ്. പിതാവിനുള്ള യാത്രാമൊഴിയായി സ്റ്റാലിന്‍ കുറിച്ച ഈ വാക്കുകള്‍ തമിഴുമക്കളുടെയും കണ്ണീരായി മാറുന്നു. സ്റ്റാലിന് കരുണാനിധി എന്നും തലൈവര്‍ (നേതാവ്) ആയിരുന്നു. പാര്‍ട്ടിയായിരുന്നു കരുണാനിധിയുടെ കുടുംബം. സ്റ്റാലിന് കരുണാനിധിയെ അപ്പ എന്ന് വിളിക്കുന്നതിനേക്കാള്‍ ഇഷ്ടം തലൈവരേ എന്ന് വിളിക്കാനായിരുന്നു. പ്രസംഗങ്ങളിലും മറ്റും കരുണാനിധിയെ പരാമര്‍ശിക്കേണ്ടി വരുമ്പോള്‍, മറ്റ് ഡി എം കെ നേതാക്കളെ പോലെ തലൈവര്‍ എന്ന് മാത്രമേ സ്റ്റാലിനും അഭിസംബോധന ചെയ്യാറുള്ളൂ. പിതാവ് എന്നതിനെക്കാള്‍ പിതാവിലെ രാഷ്ട്രീയക്കാരനെയാണ് സ്റ്റാലിന്‍ കണ്ടതും അടുത്തറിഞ്ഞതും. ഈ പ്രത്യേകതയാണ് വികാരഭരിതമായ കുറിപ്പിലേക്ക് സ്റ്റാലിനെ നയിച്ചത്.

അപ്പാ, അപ്പാ എന്ന് വിളിക്കുന്നതിന് പകരം തലൈവരേ എന്ന് മാത്രമാണ് ഞാന്‍ അങ്ങയെ വിളിച്ചിരുന്നത്. ഇപ്പോള്‍ ഒരിക്കലെങ്കിലും ഞാന്‍ അങ്ങയെ അപ്പാ എന്ന് വിളിച്ചോട്ടെ? മുപ്പത്തിമൂന്ന് വര്‍ഷം മുമ്പ് അങ്ങ് എന്നോട് പറഞ്ഞത് ഓര്‍മയുണ്ട്. അങ്ങയുടെ ശവപ്പെട്ടിയില്‍ എഴുതിവെക്കേണ്ട വാക്കുകളെ കുറിച്ചായിരുന്നു അത്… ‘വിശ്രമമില്ലാതെ പ്രവര്‍ത്തിച്ച ഒരാള്‍ ഇവിടെ വിശ്രമിക്കുന്നു’. തമിഴ് സമൂഹത്തിന് വേണ്ടി കഠിനാധ്വാനം ചെയ്ത പൂര്‍ണ സംതൃപ്തിയോടെയാണോ നിങ്ങള്‍ വിടവാങ്ങുന്നത്?- കുറിപ്പില്‍ സ്റ്റാലിന്‍ ചോദിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here