Connect with us

Kerala

സഹപ്രവര്‍ത്തകര്‍ക്കിടയിലേക്ക് വരാന്‍ തനിക്ക് ആരുടെയും അനുമതി വേണ്ട; വിമര്‍ശകര്‍ക്ക് മറുപടിയുമായി മോഹന്‍ലാല്‍

Published

|

Last Updated

തിരുവനന്തപുരം: ചലച്ചിത്ര അവാര്‍ഡ് സമര്‍പ്പണ വിവാദത്തില്‍ വിമര്‍ശകര്‍ക്ക് മോഹന്‍ലാലിന്റെ മറുപടി. സഹപ്രവര്‍ത്തകര്‍ക്കിടയിലേക്ക് വരാന്‍ തനിക്ക് ആരുടെയും അനുമതി വേണ്ടെന്നും സഹപ്രവര്‍ത്തകര്‍ ആദരിക്കപ്പെടുന്നതു കാണുന്നത് അവകാശവും കടമയുമാണെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യാതിഥിയായല്ല, സഹപ്രവര്‍ത്തകരുടെ ഒത്തുചേരലിലേക്കാണ് താന്‍ വന്നിരിക്കുന്നത്. കാലത്തിന്റെ തിരശ്ശീല വീഴും വരെ ഇവിടെയൊക്കെ ഉണ്ടാകും. ഏറ്റവും പ്രിയപ്പെട്ട എന്റെ മണ്ണിലാണ് ഈ പരിപാടി നടക്കുന്നത്. നിങ്ങള്‍ക്കിടയിലേക്ക് വരാന്‍ എനിക്ക് ആരുടെയും അനുവാദം വേണ്ട. കാരണം നിങ്ങളെയോ സിനിമയെയോ വിട്ട് ഞാനെങ്ങും പോയിട്ടില്ല. നാല്‍പത് വര്‍ഷമായി ഇവിടെ തന്നെയുണ്ട്. സിനിമയില്‍ എനിക്ക് കുറിച്ചുവെച്ചിട്ടുള്ള സമയം തീരുന്നിടത്തോളം ഞാന്‍ ഇവിടെ തന്നെയുണ്ട്. വിളിക്കാതെ വന്നുകയറിയാല്‍ എനിക്ക് ഇരിക്കാന്‍ ഒരിപ്പിടം നിങ്ങളുടെ മനസ്സിലും എല്ലായിടത്തും ഉണ്ടാകുമെന്നാണ് വിശ്വാസമെന്നും മോഹന്‍ലാല്‍ പറഞ്ഞു.