ഇരിട്ടിയില്‍ ഉരുള്‍പൊട്ടല്‍; വീട് തകര്‍ന്ന് രണ്ട് പേര്‍ മരിച്ചു

Posted on: August 8, 2018 9:57 pm | Last updated: August 9, 2018 at 9:54 am
SHARE

കണ്ണൂര്‍: ഇരിട്ടിയില്‍ ഉരുള്‍പൊട്ടലില്‍ വീട് തകര്‍ന്ന് രണ്ട് പേര്‍ മരിച്ചു. ഇരിട്ടി കിഴങ്ങാനത്ത് ഇമ്മാണിയില്‍ തോമസ് (70), മരുമകള്‍ ഷൈനി (40) എന്നിവരാണ് മരിച്ചത്.

കനത്ത മഴയുടെയും ഉരുള്‍പൊട്ടലിന്റെയും പശ്ചാത്തലത്തില്‍ കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി, തളിപ്പറമ്പ് താലൂക്കുകളിലെ പ്രൊഫഷനല്‍ കോളജുകളും അങ്കണവാടികളും ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ ആറളത്ത് രണ്ട് ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തുറക്കാനും തീരുമാനിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് മിക്കയിടങ്ങളിലും കനത്ത മഴ തുടരുകയാണ്. ഇടുക്കി ജില്ലയിലെ ദേവികുളം ഉടുമ്പന്‍ ചോല താലൂക്കുകളിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ വയനാട് ജില്ലയിലെ പ്രൊഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ എ.ആര്‍. അജയകുമാര്‍ നാളെ അവധി പ്രഖ്യാപിച്ചു. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകള്‍ക്കും അങ്കണ്‍വാടികള്‍ക്കും അവധി ബാധകമായിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here