Connect with us

Gulf

കടകളില്‍ മോഷണം; അറബ് വംശജന്‍ പിടിയില്‍

Published

|

Last Updated

അബുദാബി: ആഡംബര വാഹനത്തിലെത്തി ചെറുകടകളില്‍ നിന്നും പണവും മൊബൈല്‍ ഫോണ്‍ കാര്‍ഡുകളും മോഷണം നടത്തിയ അറബ് വംശജന്‍ പോലീസ് പിടിയിലായി. നമ്പര്‍ പ്ലേറ്റുകള്‍ മറച്ച വാഹനത്തിലെത്തി ഗ്രോസറികള്‍ക്ക് മുന്നില്‍ നിന്ന് ഹോണടിച്ച് കടക്കാരനെ പുറത്തെത്തിച്ചാണ് കബളിപ്പിക്കല്‍. ആയിരം ദിര്‍ഹത്തിന് ചില്ലറയാവശ്യപ്പെട്ടും മൊബൈല്‍ ഫോണ്‍ കാര്‍ഡുകള്‍ വാങ്ങിയും പെട്ടെന്ന് വാഹനമോടിച്ച് പോവുകയാണ് ഇയാളുടെ രീതി.

ഡ്രൈവിംഗ് സീറ്റില്‍ നിന്ന് പുറത്തിറങ്ങാതെയാണ് ഇവ ആവശ്യപ്പെടുന്നത് എന്നതിനാല്‍ കബളിപ്പിച്ച് പോകാനും എളുപ്പമാണ്. ഇത്തരം വാഹനത്തിന് പുറകെ ഓടാനോ പിടിക്കാനോ കടക്കാര്‍ക്ക് കഴിയുകയുമില്ല. നമ്പര്‍ പ്ലേറ്റുകള്‍ മറക്കുന്നതിനാല്‍ വാഹനം കണ്ടെത്തുകയും എളുപ്പമല്ല. പണവും കാര്‍ഡും അപഹരിച്ച് പ്രതി രക്ഷപ്പെട്ടയുടന്‍ പോലീസില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ നടന്ന പരിശോധനയിലാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് അബുദാബി പോലീസ് ക്രിമിനല്‍ സെക്യൂരിറ്റി വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് അല്‍ അമീരി പറഞ്ഞു.

പിടിയിലായ പ്രതി ഇതേ മാതൃകയില്‍ നഗരത്തിന്റെ വിവിധ മേഖലകളില്‍ നടത്തിയ മോഷണങ്ങളും സമ്മതിച്ചതായി പോലീസ് അറിയിച്ചു. ഇത്തരത്തിലുള്ള മോഷണ സാഹചര്യങ്ങള്‍ തടയാനുള്ള മുന്‍കരുതലുകള്‍ കച്ചവടക്കാര്‍ ചെയ്യണമെന്നും പോലീസ് നിര്‍ദേശിച്ചു.

---- facebook comment plugin here -----

Latest