കമ്പകക്കാനം കൂട്ടക്കൊലപാതകം: കൊലപ്പെടുത്തേണ്ട സമയം ഗണിച്ച് നല്‍കിയത് ജോത്സ്യന്‍

Posted on: August 8, 2018 5:07 pm | Last updated: August 8, 2018 at 5:07 pm
SHARE

തൊടുപുഴ: കമ്പകക്കാനത്ത് കുടുംബത്തിലെ നാല് പേരെ കൂട്ടക്കൊല ചെയ്ത സംഭവത്തില്‍ ജോത്സ്യനും പ്രതിയാകുമെന്ന് പോലീസ് . പ്രതികള്‍ക്ക് കൊലനടത്താനായി സമയം ഗണിച്ച് നല്‍കിയത് ജോത്സ്യനാണെന്ന് പ്രതികള്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണിത്.

സംഭവത്തില്‍ മുഖ്യപ്രതിയായ അനീഷിനെ പോലീസ് ഇന്നലെ രാത്രിയോടെ അറസ്റ്റ് ചെയ്തിരുന്നു. മറ്റൊരു പ്രതിയായ ലിബീഷ് നേരത്തെ പിടിയിലായിരുന്നു. കൊലനടത്തിയ ശേഷം പ്രതികള്‍ മൃതദേഹത്തില്‍ ആസിഡ് ഒഴിച്ചതായും അനാദരവ് കാട്ടിയതായും ചോദ്യം ചെയ്യലില്‍ വെളിപ്പെട്ടിട്ടുണ്ട്.