ഇപി ജയരാജന്‍ വീണ്ടും മന്ത്രിസഭയിലേക്ക്

Posted on: August 8, 2018 4:34 pm | Last updated: August 9, 2018 at 9:54 am
SHARE

തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തെത്തുടര്‍ന്ന് പുറത്തുപോകേണ്ടി വന്ന ഇപി ജയരാജന്‍ രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം വീണ്ടും മന്ത്രിസഭയിലേക്ക് തിരിച്ചെത്തുന്നതായി റിപ്പോര്‍ട്ടുകള്‍. ജയരാജനെ മന്ത്രിയാക്കാന്‍ സിപിഎമ്മിനുള്ളില്‍ ധാരണയായെന്നാണ് അറിയുന്നത്. വെള്ളിയാഴ്ച നടക്കുന്ന സിപിഎം സംസ്ഥാന സമതി യോഗം ഇക്കാര്യം ചര്‍ച്ച ചെയ്യും. എല്‍ഡിഎഫില്‍ക്കൂടി ചര്‍ച്ച ചെയ്ത ശേഷമായിരിക്കും അവസാന തീരുമാനമെടുക്കുക.

ഇപി ജയരാജനെ വീണ്ടും മന്ത്രിയാക്കുന്നതില്‍ നേരത്തെ എതിര്‍പ്പുയര്‍ത്തിയിരുന്നത് സിപിഐ ആണ്. നിലപാടില്‍ സിപിഐ അയവ് വരുത്തിയതോടെയാണ് പുതിയ നീക്കം. ഇപിയെ തിരിച്ചെടുക്കുന്നത് സംബന്ധിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലക്യഷ്ണന്‍ ഘടകകക്ഷി നേതാക്കളുമായി ചര്‍ച്ച നടത്തിക്കഴിഞ്ഞു. ബന്ധുനിയമന കേസില്‍ വിജിലന്‍സ് ജയരാജന് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലേക്ക് ചികിത്സക്ക് പോകുന്ന ഈ മാസം 17ന് മുമ്പ് ജയരാജന്റെ മന്ത്രിസഭാ പുനപ്രവേശമുണ്ടായേക്കുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here