കലൈഞ്ജറെക്കാണാന്‍ ജനക്കൂട്ടം കുതിച്ചു; തിക്കിലും തിരക്കിലും രണ്ട് മരണം

Posted on: August 8, 2018 3:22 pm | Last updated: August 8, 2018 at 7:41 pm
SHARE

ചെന്നൈ: കലൈഞ്ജര്‍ കരുണാനിധിക്ക് അന്ത്യാജ്ഞലിയര്‍പ്പിക്കാന്‍ രാജാജി ഹാളിന് മുന്നിലെത്തിയ ജനസഞ്ചയത്തിനിടയിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് രണ്ട് പേര്‍ മരിച്ചു. സംഭവത്തില്‍ നാല്‍പതോളം പേര്‍ക്ക് പരുക്കേറ്റിട്ടുണട്.ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലീസിന് കഴിയാത്തതിനെത്തുടര്‍ന്ന് ജനക്കൂട്ടം മൃതദേഹം പൊതുദര്‍ശനത്തിന് വെച്ച രാജാജി ഹാളിനുള്ളിലേക്ക് കുതിക്കുകയായിരുന്നു. ഇതിനിടെയുണ്ടായ തിക്കിലുംതിരക്കിലും പെട്ടാണ് ആളപായമുണ്ടായത്. ബാരിക്കേഡുകള്‍ തകര്‍ത്തുകൊണ്ട് മുന്നോട്ട് നീങ്ങിയ ജനക്കൂട്ടം മൃതദേഹ പേടകംപോലും തട്ടിമറിച്ചേക്കുമെന്ന അവസ്ഥയില്‍ പോലീസിന് ചെറിയ തോതില്‍ ലാത്തിച്ചാര്‍ജ് നടത്തേണ്ടിവന്നു.

പോലീസിന്റെ കൈയില്‍നിന്നും കാര്യങ്ങള്‍ കൈവിട്ടുപോയ സാഹചര്യത്തില്‍ അര്‍ധസൈനിക വിഭാഗം നിയന്ത്രണം ഏറ്റെടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോദി അന്ത്യോപചാരം അര്‍പ്പിച്ച് പോയി അല്‍പ്പ സമയം കഴിഞ്ഞപ്പോഴാണ് ജനക്കൂട്ടം നിയന്ത്രണം വിട്ട് ഹാളിലേക്ക് കുതിക്കാന്‍ തുടങ്ങിയത്. ജനങ്ങള്‍ ബഹളം വെക്കരുതെന്നും അച്ചടക്കം പാലിക്കണമെന്നും സ്റ്റാലിനടക്കമുള്ള ഡിഎംകെ നേതാക്കാള്‍ അണികളോട് അഭ്യര്‍ഥിച്ചു. കരുണാനിധിക്ക് അന്ത്യാജ്ഞലിയര്‍പ്പിക്കാന്‍ പുലര്‍ച്ചെ മുതല്‍ വന്‍ ജനാവലിയാണ് രാജാജി ഹാള്‍ പരിസരത്തെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here