Connect with us

Kerala

അതീവ ജാഗ്രത പ്രഖ്യാപിച്ചു; ഇടമലയാര്‍ അണക്കെട്ട് നാളെ തുറക്കും

Published

|

Last Updated

ഇടമലയാര്‍: ജലനിരപ്പ് പരമാവധി സംഭരണ ശേഷിക്കടുത്തെത്തിയതോടെ ഇടമലയാര്‍ അണക്കെട്ട് തുറക്കാന്‍ കെഎസ്ഇബി തീരുമാനം. ഇതിന് മുന്നോടിയായി റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. വ്യാഴാച രാവിലെ എട്ട് മണിയോടെ തുറക്കുന്ന അണക്കെട്ടിന്റെ ഷട്ടറുകള്‍ ഒരു മണിക്കൂറിന് ശേഷം അടക്കുമെന്നാണ് അറിയുന്നത്. ഒരു മണിക്കൂര്‍ അണക്കെട്ട് തുറക്കുന്നതോടെ 164 ഘനമീറ്റര്‍ വെള്ളം അണക്കെട്ടില്‍നിന്നും പെരിയാറിലേക്ക് ഒഴുകും.

അണക്കെട്ട് തുറക്കുന്നത് പെരിയാറിലെ ജലനിരപ്പ് ഒന്നര മീറ്റര്‍വരെ ഉയരാന്‍ സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അഞ്ച് മുതല്‍ ആറ് വരെ മണിക്കൂര്‍കൊണ്ട് അണക്കെട്ടിലെ വെള്ളം ആലുവയിലെത്തുമെന്നാണ് നിഗമനം.169 മീറ്ററാണ് ഇടമലയാര്‍ അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി. നിലവില്‍ ഇത് 168.2 മീറ്ററായിട്ടുണ്ട്. 2013ലാണ് ഇതിന് മുമ്പ് ഇടമലയാര്‍ അണക്കെട്ട് തുറന്നത്.

Latest