കമ്പകക്കാനം കൂട്ടക്കൊല: മുഖ്യപ്രതി അനീഷ് പിടിയില്‍

Posted on: August 8, 2018 11:52 am | Last updated: August 8, 2018 at 1:18 pm
SHARE

തൊടുപുഴ: കമ്പക്കാനം കൂട്ടക്കൊല കേസിലെ മുഖ്യപ്രതിയും കൊല്ലപ്പെട്ട ക്യഷ്ണന്റെ ശിഷ്യനുമായ അനീഷ് പിടിയില്‍. എറണാകുളം നേര്യമംഗലത്തെ സുഹ്യത്തിന്റെ വാടക വീട്ടില്‍നിന്നാണ് ഇയാള്‍ പിടിയിലായത്. പോലീസ് സംഘം ഇവിടെയെത്തുമ്പോള്‍ കുളിമുറിയില്‍ കിടന്നുറങ്ങുകയായിരുന്നു. കേസിലെ മറ്റൊരു പ്രതിയും അനീഷിന്റെ സുഹ്യത്തുമായ ലിബീഷ് നേരത്തെ പിടിയിലായിരുന്നു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ അനീഷിനെ ഇന്നലെ രാത്രിയോടെ പോലീസ് വലയിലാക്കിയത്.

അതേ സമയം കൊലക്ക് ശേഷം പ്രതികള്‍ സ്ത്രീകളെ മാനഭംഗപ്പെടുത്തുകയും മൃതദേഹങ്ങളോട് അനാദരവ് കാട്ടുകയും ചെയ്തതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. സ്‌പെക്ട്ര സംവിധാനമുപയോഗിച്ച് മൊബൈല്‍ ഫോണ്‍ കോളുകള്‍ പരിശോധിച്ചാണ് അന്വേഷണ സംഘം അനീഷിനെ പിടികൂടിയിരിക്കുന്നത്. മാന്ത്രിക സിദ്ധി ലഭിക്കുവാനും മോഷണവും ലക്ഷ്യമാക്കിയാണ് തൊടുപുഴ വണ്ണപ്പുറം കമ്പകക്കാനം കാനാട്ട് വീട്ടില്‍ ക്യഷ്ണന്‍, ഭാര്യ സുശീല, മക്കളായ ആര്‍ഷ,അര്‍ജുന്‍ എന്നിവരെ പ്രതികള്‍ കൊലപ്പെടുത്തി കുഴികുത്തി മൂടിയത്. ക്യഷ്ണനില്‍നിന്നും മന്ത്രവാദ ക്രിയകള്‍ പഠിച്ചയാളാണ് മുഖ്യപ്രതി അനീഷ്.