കരുണാനിധിക്ക് പ്രധാനമന്ത്രി അന്ത്യാജ്ഞലിയര്‍പ്പിച്ചു

Posted on: August 8, 2018 11:19 am | Last updated: August 8, 2018 at 1:45 pm
SHARE

ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ പ്രസിഡന്റുമായ എം കരുണാനിധിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി അന്ത്യാജ്ഞലിയര്‍പ്പിച്ചു. മൃതദേഹം പൊതുദര്‍ശനത്തിന് വെച്ച രാജാജി ഹാളില്‍ എത്തിയാണ് പ്രധാനമന്ത്രി കലൈഞ്ജര്‍ക്ക് അന്തിമോപചാരമര്‍പ്പിച്ചത്. കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍, സംസ്ഥാന ഗവര്‍ണര്‍ എന്നിവരും പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു. പുലര്‍ച്ചെ അഞ്ചരയോടെയാണ് കനിമൊഴിയുടെ സിഐടി നഗറിലെ വീട്ടില്‍നിന്നും മൃതദേഹം ആംബുലന്‍സില്‍ രാജാജി ഹാളിലെത്തിച്ചത്.

വന്‍ജനമാണ് കരുണാനിധിക്ക് അന്ത്യാജ്ഞലിയര്‍പ്പിക്കാന്‍ രാജാജി ഹാളിന് മുന്നിലെത്തിയിരിക്കുന്നത്. മുഖ്യമന്ത്രി പളനി സ്വാമി, ഉപമുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം തുടങ്ങിയവര്‍ ആദരാജ്ഞലിയര്‍പ്പിച്ചു. രാഷ്ട്രീയ സിനിമ രംഗത്തെ പ്രമുഖരും ആദരാജ്ഞലിയര്‍പ്പിച്ചു. അതേ സമയം മദ്രാസ് ഹൈക്കോടതി അനുമതി നല്‍കിയതോടെ സംസ്‌കാരം മറീന ബീച്ചില്‍ തന്നെ നടത്തും. വൈകിട്ട് നാല് മണിയോടെയാകും സംസ്‌കാരമെന്ന് സൂചനയുണ്ട്. സംസ്‌കാരത്തിന്റെ ഭാഗമായി മറീന ബീച്ചില്‍ വന്‍ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here