Connect with us

National

കരുണാനിധിയുടെ സംസ്‌കാരം; ഹർജി പരിഗണിക്കുന്നത് രാവിലത്തേക്ക് മാറ്റി

Published

|

Last Updated

ചെന്നൈ: കരുണാനിധിയുടെ സംസ്കാരം മറീന ബീച്ചിൽ നടത്തുന്നത് വിലക്കിയ തമിഴ്നാട് സർക്കാറിന്റെ  നടപടിക്കെതിരെ ഡിഎംകെ നൽകിയ ഹർജിയിൽ വാദം കേൾക്കുന്നത് മദ്രാസ് ഹൈക്കോടതി ബുധനാഴ്ച രാവിലെ എട്ട് മണിയിലേക്ക് മാറ്റി. ഇക്കാര്യത്തിൽ നിലപാട് അറിയിക്കാൻ തമിഴ്നാട് സർക്കാർ കൂടുതൽ സമയം ആവശ്യ്യപ്പെട്ടതിനെ തുടർന്നാണ് നടപടി.

മറീന ബീച്ചില്‍ സംസ്‌കാരം നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കാത്തതിനെ തുടര്‍ന്ന് ഡിഎംകെയാണ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജിയുടെ അടിയന്തര പ്രാധാന്യം കണക്കിലെടുത്ത് രാത്രി തന്നെ കോടതി പരിഗണിക്കുകയായിരുന്നു.

മറീന ബീച്ചിന് പകരം ഗിണ്ടിയിലെ ഗാന്ധി സ്മൃതി മണ്ഡപത്തിന് സമീപം രണ്ടേക്കര്‍ സ്ഥലം സ്മൃതി മണ്ഡപത്തിന് വിട്ടുനല്‍കാമെന്നാണ് സര്‍ക്കാര്‍ നിലപാട്. എന്നാല്‍ മറീന ബീച്ചില്‍ അണ്ണാ സമാധിക്ക് സമീപം തന്നെ സംസ്‌കാരം നടത്തണമെന്നാണ് ഡിഎംകെയുടെ ആവശ്യം. കരുണാനിധിയുടെ അഭിലാഷമായിരുന്നു അതെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. ഈ ആവശ്യവുമായി കരുണാനിധിയുടെ കുടുംബം മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയെ കണ്ടുവെങ്കിലും അദ്ദേഹം നിലപാടില്‍ ഉറച്ചുനിന്നു.

അതേസമയം, കരുണാനിധിക്ക് മറീനാബീച്ചില്‍ ഇടം നല്‍കാത്ത സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ രംഗത്ത് വന്നു. ജയലളിതയെ പോലെ കരുണാനിധിയും തമിഴ് ജനതയുടെ ശബ്ദമായിരുന്നുവെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു. തമിഴ് നടന്‍ രജനീകാന്തും സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് രംഗത്ത് വന്നിട്ടുണ്ട്.