Connect with us

National

നഷ്ടമായത് ജനഹൃദയങ്ങളിൽ വേരൂന്നിയ നേതാവിനെ: പ്രധാനമന്ത്രി

Published

|

Last Updated

ന്യൂഡൽഹി: കരുണാനിധിയുടെ വിയോഗത്തിലൂടെ ജനഹൃദയങ്ങളില്‍ ആഴത്തില്‍ വേരുകളൂന്നിയ നേതാവിനെയും ചിന്തകനെയും മികച്ച ഒരെഴുത്തുകാരനെയുമാണ് നമുക്ക് നഷ്ടമായതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പാവപ്പെട്ടവര്‍ക്കും പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കും വേണ്ടി ജീവിതം നീക്കിവെച്ചതായിരുന്നു കരുണാനിധിയുടെ ജീവിതമെന്നും പ്രധാനമന്ത്രി അനുസ്മരിച്ചു.

രാജ്യത്തിന്റെയും തമിഴ്‌നാടിന്റെയും വികസനത്തിന് വലിയ സംഭാവനകള്‍ നല്‍കിയ മുതിര്‍ന്ന നേതാവിനെയാണ് നമുക്ക് നഷ്ടമായതെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അനുശോചിച്ചു.

നഷ്ടപ്പെട്ടത് കരുത്തനായ നേതാവിനെ: മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിര്‍ണായകമായ ഇടപെടല്‍ ശേഷിയുണ്ടായിരുന്ന കരുത്തനായ നേതാവിനെയാണ് കരുണാനിധിയുടെ വിയോഗത്തിലൂടെ നഷ്ടമായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

Latest