Connect with us

Gulf

ബിന്‍ സായിദ് സിറ്റിയില്‍ കമ്മ്യൂണിറ്റി മാര്‍ക്കറ്റ്, ഷാവാമകില്‍ സര്‍വീസ് സ്‌റ്റേഷന്‍: അബുദാബി മുന്‍സിപ്പാലിറ്റി ധാരണ പത്രത്തില്‍ ഒപ്പ് വെച്ചു

Published

|

Last Updated

അബുദാബി : അബുദാബി മുന്‍സിപ്പാലിറ്റി സുപ്രധാനമായ രണ്ട് കരാറുകളില്‍ ഒപ്പ് വെച്ചു. മുഹമ്മദ് ബിന്‍ സായിദ് സിറ്റിയില്‍ ഒരു കമ്യൂണിറ്റി മാര്‍ക്കറ്റ്, അല്‍ ഷവാമക് സിറ്റിയിലെ റെസിഡന്‍ഷ്യല്‍ ജില്ലയില്‍ ഒരു സര്‍വീസ് സ്‌റ്റേഷന്‍ എന്നിവ നിര്‍മ്മിക്കുന്നതിനാണ് അബുദാബി മുന്‍സിപ്പാലിറ്റി ജനറല്‍ മാനേജര്‍ സെയ്ഫ് ബദര്‍ അല്‍ ഖുബൈസി പ്രോപ്പര്‍ട്ടി ഡവലപ്പേഴ്‌സുമായി ധാരണ പത്രത്തില്‍ ഒപ്പ് വെച്ചത്. മുഹമ്മദ് ബിന്‍ സായിദ് സിറ്റയില്‍ കമ്യൂണിറ്റി മാര്‍ക്കറ്റ് നിര്‍മിക്കുന്നതിനുള്ള കരാര്‍ നല്‍കിയ ട്രിസ്റ്റാര്‍ എഞ്ചിനീയറിംഗ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കമ്പനിക്ക് വേണ്ടി നാജി ഹസന്‍ അല്‍ ഹര്‍ത്തായും, അല്‍ ഷവാമഖിലെ റെസിഡന്‍ഷ്യല്‍ ജില്ലയില്‍ സര്‍വീസ് സ്‌റ്റേഷന്‍ നിര്‍മിക്കാന്‍ കരാര്‍ നല്‍കിയ ഫ്‌ലോറിഡ പ്രോപ്പര്‍ട്ടി ഡെവലപ്‌മെന്റ് കമ്പനിക്ക് വേണ്ടി സലിം മുഹമ്മദ് മുബാറക് അല്‍ മന്‍സൂരി ഒപ്പിട്ടു.

സ്വകാര്യ മേഖലയുമായി സഹകരണം ശക്തിപ്പെടുത്തുന്നതിന് അബുദാബി സര്‍ക്കാരിന്റെ കാഴ്ചപ്പാടില്‍ നടപ്പാക്കാന്‍ മുനിസിപ്പാലിറ്റി ഉദ്ദേശിച്ചുള്ളതാണ് ഈ രണ്ടു പദ്ധതികളും. സമൂഹത്തിന് ലോകോത്തര നിലവാരത്തില്‍ ആധുനിക സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് പുതിയ പദ്ധതികള്‍ക്ക് കഴിയുമെന്ന് മുന്‍സിപ്പാലിറ്റി ജനറല്‍ മാനേജര്‍ വ്യക്തമാക്കി. സ്വകാര്യമേഖലയുമായുള്ള പങ്കാളിത്തബന്ധങ്ങള്‍, ആകര്‍ഷകമായ നിക്ഷേപ കാലാവസ്ഥയും അബുദാബി ഗവണ്‍മെന്റിെന്റയും വളര്‍ച്ചാ നിരക്കിനെ മെച്ചപ്പെടുത്തുന്നതിനും സഹായകമാകും.അബുദാബി സിറ്റി മുനിസിപ്പാലിറ്റിയുടെ കീഴിലെ അര്‍ബന്‍ ആസൂത്രണ വിഭാഗം സ്വകാര്യ മേഖലയുമായി ബന്ധം ഊട്ടിയുറപ്പിച്ചു , നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുകയും, സേവനങ്ങള്‍ മെച്ചപ്പെടുത്തുകയും ആധുനിക സേവന സൗകര്യങ്ങള്‍ അവതരിപ്പിക്കുകയും ചെയ്യുന്നു.

നഗരത്തില്‍ നിക്ഷേപം വര്‍ദ്ധിപ്പിക്കുന്നതിന് സ്വകാര്യ മേഖലയിലെ പങ്കാളികളുമായി സഹകരണം തുടരുമെന്നും, ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിന് അല്‍ മഖ്ത കനാല്‍, ഹൈവേ റെസ്റ്റ് ഏരിയ, സര്‍വീസ് സ്‌റ്റേഷനുകള്‍ തുടങ്ങിയവ ഏറെ സഹായകരമാകുമെന്നും അല്‍ ഖുബൈസി കൂട്ടിച്ചേര്‍ത്തു.
മുഹമ്മദ് ബിന്‍ സായിദ് സിറ്റിയില്‍ നിര്‍മ്മിക്കുന്ന കമ്മ്യുണിറ്റി മാര്‍ക്കറ്റില്‍ ചില്ലറ വില്‍പനശാലകള്‍, സര്‍ക്കാര്‍ സേവന കൗണ്ടറുകള്‍, കമ്മ്യൂണിറ്റി സൗകര്യങ്ങള്‍ എന്നിവയും ഒരുക്കും. 23,316 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ നിര്‍മ്മിക്കുന്ന മാര്‍ക്കറ്റ് മുഹമ്മദ് ബിന്‍ സായിദ് സിറ്റിയില്‍ സെക്ടര്‍ 23 ലാണ് നിര്‍മ്മിക്കുക.തറ വിസ്തീര്‍ണം 13,989 ചതുരശ്ര മീറ്റര്‍ വരും, 30 വര്‍ഷത്തേക്കാണ് കരാര്‍, 2020 ന്റെ അവസാന പാദത്തില്‍ മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനം ആരംഭിക്കും.കമ്മ്യുണിറ്റി മാര്‍ക്കറ്റിന്റെ നിര്‍മ്മാണ ചെലവ് 3.6 കോടി ദിര്‍ഹം കണക്കാക്കുന്നു. അല്‍ ഷവാമക് സിറ്റിയില്‍ നിര്‍മിക്കുന്ന സര്‍വീസ് സ്‌റ്റേഷന്‍ പ്രധാനമായും താമസിക്കുന്ന റെസിഡന്‍ഷ്യല്‍ ഏരിയകളുടെ ഭാഗമാണ്.സ്വകാര്യ മേഖലയില്‍ പദ്ധതി വികസിപ്പിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യും.
ആശാരിപ്പണി, പലതരം സംരക്ഷണ സേവനങ്ങള്‍ ,നഴ്‌സിംഗ് സേവനങ്ങള്‍എന്നിവ വാഗ്ദാനം ചെയ്യുന്നു.

വീട്ടുപകരണങ്ങള്‍, ഗതാഗത സേവനങ്ങള്‍, ടയര്‍, ഓട്ടോ പാര്‍ട്ട് ട്രേഡിംഗ്, കാര്‍ റിപ്പയര്‍, വാഷിംഗ് സേവനങ്ങള്‍ എന്നിവയും വാഗ്ദാനം ചെയ്യുന്നു. 30 വര്‍ഷത്തെ ധാരണയുടെ അടിസ്ഥാനത്തില്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തിയാകും. 2021 ലെ മൂന്നാം പാദത്തില്‍ സ്‌റ്റേഷന്‍ പ്രവര്‍ത്തന സജ്ജമാകും. ഷവാമക്കില്‍ സെക്ടര്‍ 9 ല്‍ 5,585 ചതുരശ്ര മീറ്ററിലാണ് സര്‍വീസ് സ്‌റ്റേഷന്‍ നിര്‍മ്മിക്കുക. 4,888 ചതുരശ്രമീറ്ററാണ് പദ്ധതിയുടെ അടിത്തറ. 1.53 കോടി ദിര്‍ഹം പദ്ധതി ചിലവ് കണക്കാക്കുന്നു.

ബ്യൂറോ ചീഫ്, സിറാജ്, അബൂദബി

---- facebook comment plugin here -----

Latest