ബറാക്ക് യൂണിറ്റ് 2 പ്രീ ഓപ്പറേഷന്‍ പരിശോധന വിജയകരമായി പൂര്‍ത്തിയായി

Posted on: August 7, 2018 2:07 pm | Last updated: August 7, 2018 at 2:07 pm
SHARE

അബുദാബി : എമിറേറ്റ്‌സ് ന്യൂക്ലിയര്‍ എനര്‍ജി കോര്‍പറേഷന്‍ ഇ എന്‍ ഇ സി യുടെ കീഴിലെ ബറാക് ആണവ നിലയം യൂണിറ്റ് രണ്ട് ഹോട്ട് ഫങ്ഷണല്‍ ടെസ്റ്റിംഗ് വിജയകരമായി പൂര്‍ത്തിയാക്കിയതായി ഇ എന്‍ ഇ സി അറിയിച്ചു. യൂണി 1 ന് ഉപയോഗിച്ച അന്തര്‍ ദേശീയ നിലവാരത്തിലുള്ള എല്ലാ പരിശോധനകളും യൂണിറ്റ് രണ്ടിനും ഉപയോഗിച്ചതായി ഇ എന്‍ ഇ സി വ്യക്തമാക്കി.

യൂണിറ്റ് ഒന്നിലെ സമാനമായ പരീക്ഷണങ്ങളില്‍ നിന്നും പഠിച്ച എല്ലാ സുപ്രധാന പരിശോധനാ സംവിധാനങ്ങളും, നിലവാരം, സുരക്ഷ, കാര്യക്ഷമത എന്നീ അന്തര്‍ദേശീയ മാനദണ്ഡങ്ങളും മുന്‍കരുതല്‍ പരിശോധന പ്രക്രിയയില്‍ ഉള്‍പ്പെടുത്തിയിരുന്നു. കൊറിയ ഇലക്ട്രിക് പവര്‍ കോര്‍പ്പറേഷനുമായി ( കെപ്‌കോ ) ചേര്‍ന്നാണ് ഇ എന്‍ ഇ സി ആണവ നിലയം ഒരുക്കുന്നത്. കെപ്‌കോ, ഇ എന്‍ ഇ സി സയുക്ത സംരംഭമായ ബറാക് ആണവ നിലയത്തിന്റെ പ്രധാന കരാറുകാരും കെപ്‌കോയാണ്. യൂണിറ്റ് രണ്ടിന്റെ പരിശോധന ഫെഡറല്‍ അതോറിറ്റി ഫോര്‍ ന്യൂക്ലിയര്‍ റഗുലേഷന്‍ എഫ് എ എന്‍ ആര്‍ പ്രധാന നാഴിക കല്ലായി കാണുന്നതായി അധികൃതര്‍ അറിയിച്ചു. യൂണിറ്റിലെ 2 ലെ ഹോട്ട് ഫംഗ്ഷണല്‍ പരിശോധന വിജയകരമായി പൂര്‍ത്തിയാക്കിയതിലൂടെ സുരക്ഷയുടെയും കാര്യക്ഷമതയുടെയും കാര്യത്തില്‍ എഫ് എ എന്‍ ആര്‍ ട്രാക്ക് റെക്കോര്‍ഡ് നിലനിര്‍ത്തിയതായി ന്യൂക്ലിയര്‍ അതോറിറ്റി വ്യക്തമാക്കി.

യൂണിറ്റ് 1 ലെ പരിശോധനകളില്‍ നിന്ന് പഠിച്ച പാഠങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ബാറക്കയെ ആഗോള തലത്തില്‍ പുതിയ ആണവ നിര്‍മാണ പദ്ധതികള്‍ക്കുള്ള ബഞ്ച്മാര്‍ക്ക് ആയി നിലനിര്‍ത്താനുള്ള പരിശ്രമം ഞങ്ങള്‍ തുടരുകയാണ് ഇ എന്‍ ഇ സി ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ മുഹമ്മദ് അല്‍ ഹമ്മദി പറഞ്ഞു. ബറാക് ആണവ നിലയത്തിന്റെ ഓരോ യൂണിറ്റും ഒരു വര്‍ഷത്തെ പരിശ്രമത്തിന് അവസാനമാണ് പൂര്‍ത്തിയാകുന്നത്, ഇതില്‍ നിന്നും പഠിച്ച പാഠങ്ങളാണ് മറ്റു യൂണിറ്റുകളില്‍ നടപ്പിലാക്കുന്നത്. എല്ലാ യൂണിറ്റുകളിലും അന്താരാഷ്ട്ര മാനദണ്ഡം അനുസരിച്ചാണ് നിര്‍മ്മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കുന്നത് അദ്ദേഹം വ്യക്തമാക്കി.